ദുഷ്ടാ, പുനർഭൂ, സുഗുണാ, കലാജ്ഞാ,
ഖ്യാതാ, ഗുണൈശ്ചാസുരപൂജിതർക്ഷേ
സ്യാൽ കാപടീ, ക്ലിബസമാ, സതീച
ബൗദ്ധേ ഗുണാഢ്യാ, പ്രവികീർണ്ണകാമാ.
സാരം :-
ജന്മലഗ്നം; ചന്ദ്രലഗ്നം; ഇതിൽ ബലാധിക്യമുള്ള ലഗ്നം ഇടവം, തുലാം, രാശികളിലൊന്നാവുകയും അത് കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ അവൾ സദാ കലഹവതിയാവുക കാരണവും ഭർത്താവിന് അനിഷ്ടവതിയായിത്തീരും. അല്ലെങ്കിൽ ദുരാചാരിണിയായിത്തീരും. ആ ലഗ്നം ശനി ത്രിംശാംശകത്തിൽ വന്നാൽ ഒരുവനെ വിവാഹം ചെയ്ത് മറ്റൊരുവന്റെ ഭാര്യയായിത്തീരും. അതേ ലഗ്നം വ്യാഴത്രിംശാംശകമായി വന്നാൽ സൽഗുണസമ്പന്നയാവും. അതുതന്നെ ബുധത്രിംശാംശകമായാൽ നൃത്തം, ഗീതം, വാദ്യം, ചിത്രരചന ഇത്യാദി ലളിതകലാസമർത്ഥയായിത്തീരും. ഈ ലഗ്നം ശുക്രത്രിംശാംശകത്തിൽ വന്നാൽ സൗന്ദര്യം, സൗശീല്യം മുതലായ ഉത്കൃഷ്ടഗുണങ്ങളാൽ ലോകപ്രസിദ്ധയാകും.
ഇതു തന്നെ മറ്റുവിധത്തിൽ പ്രതിപാദിച്ചുകാണുന്നതിൽ,
എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.
ഇതു തന്നെ മറ്റുവിധത്തിൽ പ്രതിപാദിച്ചുകാണുന്നതിൽ,
" ശുക്രഭേ കുജവാഗ്ന്യാംശേ
ദുഷ്ടാ സൗരേഃ പുനർഭവാ
ഗുരോർ ഗുണമയീവിനജ്ഞാ
കവേ കാമാതുരാഭവേൽ. "
എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.