സൗരേമധ്യബലേ ബലേനരഹിതൈഃ
ശീതാംശുശുക്രേന്ദുജൈഃ
ശേഷൈവീര്യസമാന്വിതൈഃ പുരുഷിണീ
യദ്യോജരാശ്യുൽഗമേ.
ജീവാരസ്ഫുജിദൈന്ദവേഷു ബലിഷ്ഠ
പ്രാഗ്ലഗ്നരാശൗസമേ
വിഖ്യാതാഖില ശാസ്ത്രയുക്തി കുശലാ
സ്ത്രീബ്രഹ്മവാദിന്യപി.
സാരം :-
സ്ത്രീജാതകത്തിൽ ശനി മധ്യബലവാനായി നിൽക്കുകയും ചന്ദ്രശുക്രബുധന്മാർ ബലരഹിതരായും; ആദിത്യകുജന്മാരും വ്യാഴവും ബലയുതന്മാരായും നില്ക്കുകയും; ഓജലഗ്നത്തിൽ ജനിക്കുകയും ചെയ്‌താൽ പുരുഷവേഷം പൂണ്ട് പരപുരുഷഗാമിനിയായിത്തീരും.
യുഗ്മരാശി ലഗ്നത്തിൽ ജനിക്കുകയും വ്യാഴം, കുജൻ, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ബലവാന്മാരായി വരികയും ചെയ്‌താൽ അവൾ പ്രസിദ്ധങ്ങളായ അഖില ശാസ്ത്രത്തിലും സമർത്ഥയും യുക്തിവാദിയും വിവേകിയും പ്രൗഢമതിയും ആയിത്തീരുന്നതോടൊപ്പം ബ്രഹ്മവാദിനിയും വേദവേദാംഗാദി ശാസ്ത്രതത്ത്വങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവളുമാകും.