ലഗ്നേന്ദുവിഷമർക്ഷഗൗ ശുഭയുതൗ
സൗമ്യഗ്രഹാ ലോകിതൗ
നാരീമിശ്രഗുണാകൃതീ; സ്ഥിതിഗതീ
പ്രജ്ഞാവതീ ജായതേ.
യുഗ്മാഗാര ഗതൗതു പാപസഹിതൗ
പാപേക്ഷിതൗവാതഥാ
തദ്രാശീശയുതേക്ഷകാഗ്രഹബലാ
ദാഹുഃ സമസ്തം വിദുഃ.
സാരം :-
സ്ത്രീജാതകത്തിൽ ലഗ്നവും ചന്ദ്രലഗ്നവും ഓജരാശികളാവുകയും ശുഭഗ്രഹവീക്ഷണമുണ്ടാവുകയും ചെയ്‌താൽ ആ സ്ത്രീ; സ്ത്രീപുരുഷപ്രകൃതികൾ കലർന്ന മിശ്രഗുണയുക്തയും ദിക്ദേശകാലഗുണജ്ഞാനമുള്ളവളും ആയിരിക്കും. ലഗ്നചന്ദ്രാരൂഡങ്ങൾ രണ്ടും യുഗ്മരാശിയാവുകയും പാപഗ്രഹങ്ങളോടുകൂടിയോ പാപഗ്രഹവീക്ഷണത്തോടുകൂടിയോ ഇരുന്നാൽ മേല്പറഞ്ഞവിധം ആകൃതിപ്രകൃതി കൂടിച്ചേർന്നവളായിരിക്കും. ലഗ്നചന്ദ്രരാശികളിൽ ഏതേതു ഗ്രഹങ്ങളുടെ യോഗവീക്ഷണങ്ങളാണോ സംഭവിച്ചിരിക്കുന്നത് ആ ഗ്രഹങ്ങളിൽ ബലവാനായ ഗ്രഹത്തിന് അനുരൂപമായ രൂപസൗഭാഗ്യഫലങ്ങൾ പറയണം.