നരപതികൃതപൂജാ യുദ്ധലബ്ധപ്രഭാവഃ
പരിജനധനധാന്യശ്രീമദന്തഃപുരം ച
അതിവിലസിതവൃത്തിസ്സാഹസാവാപ്തലക്ഷ്മീ-
സ്ഥിമിരഭിദി കുജായുർദായസംഹാരിണി സ്യാൽ.
സാരം :-
ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം രാജപൂജയും യുദ്ധത്തിൽ പ്രതാപസിദ്ധിയും ഭൃത്യന്മാരോടും ധനധാന്യസമൃദ്ധിയോടും കൂടിയ അന്തഃപുരങ്ങളുടെ അനുഭവവും ഏറ്റവും സന്തോഷകരങ്ങളായ പ്രവൃത്തികളും വളരെ പണിപ്പെട്ട് ലഭിക്കുന്ന സമ്പത്തുകളും അപവാദവും ഗുരുദ്വേഷവും സ്വജനങ്ങൾനിമിത്തം ദുഃഖവും ഫലമാകുന്നു. ദോഷശാന്ത്യർത്ഥം സൂര്യനമസ്കാരം, സൂര്യശാന്തി മുതലായ സൽക്കർമ്മങ്ങൾ ചെയ്കയും വേണം.