രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവൻ

നേത്രാതുരഃ കുലീനഃ
പ്രിയവാക് പാർശ്വേƒങ്കിതോ വിശുദ്ധമതിഃ
മാതുരനിഷ്ടസ്സുഭഗോ
രോഹിണ്യാം ജായതേ ധനീ വിദ്വാൻ


സാരം :-

രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവൻ നേത്രരോഗിയായും കുലശ്രേഷ്ഠനായും ഇഷ്ടമായി സംസാരിക്കുന്നവനായും പാർശ്വഭാഗത്തിൽ അടയാളമുള്ളവനായും ശുദ്ധമനസ്സായും മാതാവിന് ഇഷ്ടമില്ലാത്തവനായും സുന്ദരനായും ധനവാനായും വിദ്വാനായും ഭവിക്കും.