അവിട്ടം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ധനവാൻ ദാതാശൂരോ
വിദേശവാൻ നിർഘൃണശ്ച ധർമ്മിഷ്ഠഃ
ആനൃതികോ വാചാടോ
വസുഭേ തൗര്യത്രികപ്രിയഃ ശ്രീമാൻ

സാരം :-

അവിട്ടം നക്ഷത്രത്തിൽ ജനിക്കുന്നവൻ സമ്പത്തും ഔദാര്യവും ശൂരതയും അന്യദേശവാസവും നിർദ്ദയത്വവും ഉള്ളവനായും ധർമ്മിഷ്ഠനായും അസത്യപരനായും വളരെ പറയുന്നവനായും (വളരെ സംസാരിക്കുന്നവനായും) നൃത്തസംഗീതവാദ്യങ്ങളിൽ പ്രിയമുള്ളവനായും ശ്രീമാനായും ഭവിക്കും.