അത്തം നക്ഷത്രത്തിൽ ജനിക്കുന്നവൻ

കാമീ കുശലോ വാഗ്മീ
ചോരോ വിദ്വാൻ വിദേശനിരതശ്ച
ഉത്സാഹീ നൃപതീഷ്ടോ
നിർദ്ദയലജ്ജോരിഹാർക്കഭേ ഭവതി

സാരം :-

അത്തം നക്ഷത്രത്തിൽ ജനിക്കുന്നവൻ കാമശീലവും കൗശലവും വാക് സാമർത്ഥ്യവും ചൗര്യവും വിദ്വത്ത്വവും വിദേശവാസത്തിൽ താൽപര്യവും ഉത്സാഹശീലവും രാജപ്രിയവും ഉള്ളവനായും ലജ്ജയും ഭയവും ഇല്ലാത്തവനായും ശത്രുക്കളെ ഹനിക്കുന്നവനായും ദയ ഇല്ലാത്തവനായും  ഭവിക്കും.