തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കുന്നവൻ

സന്തുഷ്ടോ ധർമ്മപര-
ശ്ചണ്ഡഃ ക്രോധ്യല്പബന്ധുരതിതേജാഃ
ഗണനാഥോ നൃപതീഷ്ടഃ
ശക്രോഡുനി ജായതേ മഹാബുദ്ധിഃ

സാരം :-

തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കുന്നവൻ സന്തുഷ്ടിയും സംതൃപ്തിയും ധർമ്മകാര്യങ്ങളിൽ താല്പര്യവും ഏറ്റവും ക്രൗര്യവും കോപവും ഉള്ളവനായും ബന്ധുക്കൾ കുറഞ്ഞിരിക്കുന്നവനായും ഏറ്റവും തേജസ്വിയായും സംഘപ്രധാനിയായും രാജസമ്മതനായും ബുദ്ധിമാനായും ഭവിക്കും.