ഗണ്ഡാന്ത ലക്ഷണം

ജ്യേഷ്ഠാമൂലഭയോർഭുജംഗമഘയോഃ
പൗഷ്ണാശ്വിനോരന്തരേ
ഗണ്ഡാന്തഃ ഖലുയാമമാത്രമധികാ-
നിഷ്ടപ്രദഃ പ്രാണിനാം
ഏഷാമന്ത്യപദാനി ദോഷഫലദാ-
ന്യാഹുശ്ച ഗണ്ഡാന്തജാഃ
സർവ്വേ സ്ത്രീപുരുഷാ സഹന്തി സതതം
പിത്രോഃ കുലം വാ സ്വയം.

സാരം :-

തൃക്കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളുടെ ഒടുവിലും മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളുടെ ആദിയിലും മൂന്നേമുക്കാൽ നാഴികവീതം ഗണ്ഡാന്തകാലമാകുന്നു. ഈ ഗണ്ഡാന്തത്തിൽ ജനിക്കുന്ന സകലജീവികളും ഏറ്റവും അനിഷ്ടഫലപ്രദന്മാരായിരിക്കും.

ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങളുടെ ഒടുവിലത്തെ പാദവും (നാലാമത്തെ പാദം -  15 നാഴികയും), അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദവും (ആദ്യത്തെ 15 നാഴിക) ഗണ്ഡാന്തം തന്നെ. ഏത് പ്രകാരമായിരുന്നാലും ഗണ്ഡാന്തകാലത്തിൽ ജനിക്കുന്ന സ്ത്രീപുരുഷന്മാർ ജീവിക്കുന്നപക്ഷം മാതാപിതാക്കന്മാർക്കും കുലത്തിനു തന്നെയും നാശത്തെ ചെയ്യുന്നവരാകുന്നു.


**********************


ഗണ്ഡാന്തപാദസംഭൂതഃ പുരുഷോ യദി ജീവതി
രാജാ രാജസമോ വാ സ്യാൽ ഗജവാജിസമന്വിതഃ

സാരം :-

ഗണ്ഡാന്തത്തിൽ ജനിക്കുന്ന പുരുഷൻ ജീവിക്കുന്നപക്ഷം ആന, കുതിര മുതലായ വാഹനങ്ങളും സമ്പത്തുകളും ഉള്ള രാജാവോ രാജതുല്യനോ ആയി ഭവിക്കുകയും ചെയ്യും.