കൃത്വാ ദക്ഷിണതോ രാശിചക്രം പ്രാങ്മുഖ ആസനേ
ആസീനഃ ഫലകേഭിന്നേ വരാടീഃ സാഷ്ടകം ശതം.
നിധായ മന്ത്രവൽ പ്രോക്ഷ്യ ഗന്ധപുഷ്‌പാക്ഷതൈശ്ച താഃ
അലംകൃത്യാർചയേത്താസു ശിവമാവാഹ്യ ചക്രവൽ.
സാരം :-
രാശിചക്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയിൽ ഇരുന്നു വേറൊരു പലക മുമ്പിൽവെച്ച് 108 കവിടി എണ്ണി അതിൽ വയ്ക്കണം. അതുകളെ മന്ത്രസഹിതം പ്രോക്ഷിച്ചു ചന്ദനം പൂവ് ഇതുകളേക്കൊണ്ടു കവിടികളെ അലങ്കരിച്ചിട്ട് രാശിചക്രത്തെ ആവാഹിക്കുന്ന വിധി അനുസരിച്ച് ആവാഹിച്ച് ധ്യാനശ്ലോകം കൊണ്ടു ധ്യാനിച്ചു പൂജിക്കണം.