മേഷാദ്യാ രാശയഃ സ്വസ്വസ്ഥാനേ സ്വാശ്രിതഭേ ഗ്രഹാഃ
പരിവാരതയാ പൂജ്യാ ഗുളികശ്ച സ്വനാമഭിഃ
സാരം :-
രാശിചക്രത്തിൽ മദ്ധ്യേയുള്ള പത്മം ഒഴികെയുള്ള പന്ത്രണ്ടു ഖണ്ഡങ്ങൾ മേടം, ഇടവം, മിഥുനം എന്നിങ്ങനെ പന്ത്രണ്ടു രാശികളാകുന്നു. ഇവയിൽ ഓരോരോ രാശികളെ അതാതുസ്ഥാനങ്ങളിൽ തന്നെ പൂജിക്കേണ്ടതാണ്. അതായതു മേഷായ നമഃ, വൃഷഭായ നമഃ എന്നിങ്ങനെയാണ്. സൂര്യൻ മുതൽ ഗുളികൻവരെയുള്ള ഗ്രഹങ്ങളെ അവരവർ നില്ക്കുന്ന രാശിയിൽവച്ചു പൂജിക്കേണ്ടതാണ്. അതായത് സൂര്യായ നമഃ, ചന്ദ്രായ നമഃ എന്നിങ്ങനെയാണ്. ഗ്രഹങ്ങൾ പരമശിവന്റെ പരിവാരങ്ങളാണ്. പൂജാവിധി തന്ത്രസമുച്ചയം മുതലായ ഗ്രന്ഥങ്ങളിൽ നിന്ന് അറിയേണ്ടതാണ്.
***************************
സാരം :-
മേല്പ്പറഞ്ഞവണ്ണം രാശിഗ്രഹപൂജകളോടുകൂടി ബ്രഹ്മാർപ്പണം ചെയ്തതിനുശേഷം അഷ്ടമംഗലത്തിൽ സരസ്വതിയേയും ഗുരുവിനേയും വിളക്കിൽ ലക്ഷ്മീദേവിയേയും പുഷ്പംകൊണ്ടു ആരാധിച്ചു നമസ്കരിക്കണം.
***************************
ബ്രഹ്മാർപണാന്തേ വാഗ്ദേവീം ഗുരൂംശ്ചാപ്യഷ്ടമംഗലേ
പുഷ്പൈരാരാധ്യ വന്ദേത പ്രദീപേ ച തഥാ ശ്രിയം.
സാരം :-
മേല്പ്പറഞ്ഞവണ്ണം രാശിഗ്രഹപൂജകളോടുകൂടി ബ്രഹ്മാർപ്പണം ചെയ്തതിനുശേഷം അഷ്ടമംഗലത്തിൽ സരസ്വതിയേയും ഗുരുവിനേയും വിളക്കിൽ ലക്ഷ്മീദേവിയേയും പുഷ്പംകൊണ്ടു ആരാധിച്ചു നമസ്കരിക്കണം.