മുഖരോമാർധച്ഛിന്നം സ്പൃശേദ്യതി വദേത്സകണ്ടകാൻ വൃക്ഷാൻ
നാസാശ്രവസോ രന്ധ്രസ്പർശേ തു വിലം ഭുജംഗമാഖൂനാം.
സാരം :-
രാശിചക്രം എഴുതിയിട്ട് അല്പംമാത്രം വളർന്നിട്ടുള്ള (ക്ഷൗരംകഴിഞ്ഞ് അല്പകാലമായ) മുഖരോമത്തെ തൊടുന്നു എങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ മുള്ളുവൃക്ഷങ്ങളുണ്ടെന്നു പറയണം.
രാശിചക്രം എഴുതിയിട്ട് മുക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ സ്പർശിക്കുന്നുവെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ ഏലി, പാമ്പ് മുതലായവയുടെ മാളങ്ങളുണ്ടെന്നും പറയണം.