ശാന്തദീപ്തത്വമാശാനാം ശകുനാനാം ച തദ്വശാൽ
ശുഭാശുഭത്വമസ്ത്യേതദപി ശാസ്ത്രാന്തരോദിതം.
സാരം :-
ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തയെന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്. അതിനെ ആശ്രയിച്ച് ശകുനവും ശുഭരൂപമായും അശുഭരൂപമായും വരുന്നുണ്ട്. അത് അറിയാനുള്ള മാർഗ്ഗം മറ്റു ചില ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്.