ഏതന്നക്ഷത്രസഞ്ജാതസ്യൈതന്നാമ്നോസ്യ പൃച്ഛതഃ
ഭൂതേ ച വർത്തമാനേ ച സമയേ ച ഭവിഷ്യതി
ശുഭാശുഭാനി ചേദാനീം ചിന്തിതസ്യ വിശേഷതഃ
സംഭവാസംഭവാദ്യന്യാന്യർത്ഥപുത്രഗൃഹാദിഷു.
ശുഭാശുഭാനി യാന്യേതാന്യഖിലാന്യപി തത്വതഃ
യുഷ്‌മൽപ്രസാദതഃ സ്പഷ്ടം മമ ചിത്തേ സ്ഫുരന്ത്വിതി.
സാരം :-
ഇന്നനാളിൽ ജനിച്ച് ഇന്നപേരോടുകൂടിയ ഈ ആളിന്റെ ഭൂതവർത്തമാനഭവിഷ്യൽകാലങ്ങളിൽ അനുഭവിച്ചതും അനുഭവിക്കുന്നതും അനുഭവിക്കാനുള്ളതുമായ ഗുണദോഷങ്ങളും കൂടാതെ ഇപ്പോൾ വിചാരിച്ചിരിക്കുന്ന കാര്യം സാധിക്കുമോ ഇല്ലയോ എന്നും ധനം പുത്രന്മാർ ഭാര്യ മുതലായ കുടുംബജനങ്ങളുടെ ഗുണദോഷവും എന്നുവേണ്ട പ്രഷ്ടാവിന്റെ അഭീഷ്ടങ്ങളായ വാസ്തവമായ അനുഭവസ്ഥിതി എന്റെ മനസ്സിൽ പരിശുദ്ധമായി പ്രകാശിച്ചുവരണമേ, ഇതിനു ഗുരുക്കന്മാരും ഗ്രഹങ്ങളും മറ്റു തന്റെ ഇഷ്ടദേവന്മാരും പ്രസാദിച്ചിട്ട് ഈ പരമാർത്ഥതത്വം ഉദിപ്പിച്ചുതരണമേ. ഇങ്ങിനെ ഗ്രഹങ്ങളോടും മറ്റും പ്രാർത്ഥിച്ചുകൊണ്ടുവേണം കവിടികളെ തലോടേണ്ടത്.