പുരാണങ്ങളിലും ഐതിഹ്യങ്ങളും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതവിശ്വാസപ്രകാരം, ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിഹ്നമായിട്ടാണ് ശംഖിനെ കണക്കാക്കുന്നത്. ശംഖില്‍ നിന്ന് വരുന്ന ശബ്ദതരംഗങ്ങള്‍ വഴി ചുറ്റുപാടുകള്‍ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നു.
ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദിവ്യായുധം
ലോകത്തില്‍ ഉടലെടുത്ത തിന്മകളെ ഭഗവാന്‍ വിഷ്ണുവിന്റെ പല അവതാരങ്ങളും ശംഖനാദം മുഴക്കി നശിപ്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പവിത്ര ചിഹ്നമായ ശംഖിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വലിയ പ്രാധാന്യമാണുള്ളത്.
ശംഖിന്റെ ഉപയോഗങ്ങള്‍
വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖിന് പ്രധാനമായും രണ്ട് ഉപയോഗങ്ങളാണുള്ളത്.
1) ശംഖനാദം മുഴക്കുവാനും
2) ആരാധനാവശ്യങ്ങള്‍ക്കും.
ദിവസവും ശംഖ് മുഴക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള ഹൃദ്രോഗങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇതിനാലൊക്കെ ആളുകള്‍ അവരുടെ വീടുകളില്‍ ഇത് സൂക്ഷിക്കുന്നുവെങ്കിലും, വേദങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നതുപോലെയുള്ള ആദരവ് അതിന് ലഭിക്കാറില്ല.
ശംഖ് ആരാധിക്കേണ്ട രീതികള്‍
ശംഖ് ഒരു വീട്ടിലെ എല്ലാ ആളുകളും ആരാധിക്കേണ്ട ഒന്നാണ്. അത് ഒരു ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഴക്കണം. ഇനി ശംഖും വാസ്തുവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളിലേക്ക് കടക്കാം.
1) വീട്ടിലേക്ക് ശംഖ് കൊണ്ടുവരികയാണെങ്കില്‍ ചുരുങ്ങിയത് രണ്ടെണ്ണം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാത്രവുമല്ല അവ രണ്ടും രണ്ട് സ്ഥലത്തായി അകലത്തില്‍ വയ്ക്കുവാനും ശ്രദ്ധിക്കണം.
2) മുഴക്കുവാന്‍ ആയി ഉപയോഗിക്കുന്ന ശംഖ് ഒരിക്കലും ജലദര്‍പ്പണത്തിനോ, മന്ത്രോച്ചാരണ സമയത്തോ ഉപയോഗിക്കുവാന്‍ പാടില്ല. അത് മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കേണ്ട ഒന്നാണ്.
3) ആരാധിക്കുവാനായി ഉപയോഗിക്കുന്ന ശംഖ്, ഗംഗാ ജലത്തില്‍ മുക്കിയതും, വൃത്തിയുള്ള വെള്ള തുണിയില്‍ പൊതിഞ്ഞ് വയ്ക്കുന്നതും ആയിരിക്കണം.
4) ആരാധനക്കായി ഉപയോഗിക്കുന്ന ശംഖ്, മുഴക്കുവാന്‍ ഉപയോഗിക്കുന്ന ശംഖിന്റെ മുകളിലായോ, മുകളിലുള്ള സ്ഥലത്തായോ വയ്‌ക്കേണ്ടതായി കണക്കാക്കുന്നു.
5) ഒരേ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ശംഖുകള്‍ ഒരേ മുറിയില്‍ സൂക്ഷിക്കുവാന്‍ പാടുള്ളതല്ല.
6) പൂജയുടെ സമയത്തോ അല്ലാതെയോ ഒരിക്കലും ശംഖ് ശിവലിംഗത്തിന് മുകളില്‍ വയ്ക്കുവാനോ അതില്‍ തൊട്ടിരിക്കിവാനോ പാടില്ല.
7) സൂര്യഭഗവാനോ ശിവഭഗവാനോ ജലദര്‍പ്പണം നടത്തുന്നതിന് ശംഖ് ഉപയോഗിക്കാന്‍ പാടില്ല.
ശ്രദ്ധിക്കുക: ശംഖ് വാങ്ങുമ്പോള്‍ ഉത്തമമായ ശംഖ് തന്നെ വാങ്ങേണ്ടതാണ്. തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.