രാജാ കുമാരോ നേതാ ച ദൂതഃ ശ്രേഷ്ഠശ്ചരോ ദ്വിജഃ
ഗജാധ്യക്ഷശ്ച പൂർവാദ്യാഃ ക്ഷത്രിയാദ്യാശ്ചതുർദിശഃ
സാരം :-
കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും തെക്കേ ദിക്കിൽ സേനാനായകനും നിരൃതി കോണിൽ ദൂതനും പടിഞ്ഞാറെ ദിക്കിൽ പുരോഹിതനും വായുകോണിൽ ഗജാധിപതിയും വിധിക്കപ്പെട്ടിരിക്കുന്നു. വിശേഷിച്ച് കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും വടക്ക് ബ്രാഹ്മണനും ഇങ്ങനെ നാലു ദിക്കുകളിലായി നാലു വർണ്ണങ്ങളെയും കല്പിച്ചിരിക്കുന്നു.