പ്രദക്ഷിണതയാ കാര്യം രാശിചക്രവിലേഖനം
അനുലോമവിലോമേന ലേഖനേ വിഘ്നസംഭവഃ.
സാരം :-
രാശിചക്രം വരയ്ക്കുന്നതിനു നിയോഗിക്കുന്ന ആളോട് ഒരിക്കോൽ തുല്യചതുരശ്രത്തിൽ നാലു വര വരയ്ക്കണമെന്നു പറയുകയല്ലാതെ ഇന്ന മാതിരിയിൽ വരയ്ക്കണമെന്നു പറഞ്ഞുകൂട.
രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി രാശിചക്രരേഖ എഴുതരുത്. ചിലതു വലതുവശമായും ചിലതു ഇടതുവശമായും എഴുതുന്നുവെങ്കിൽ ഇഷ്ടമായ കാര്യനിവൃത്തിക്ക് തടസ്സങ്ങളുണ്ടെന്നു പറയണം.
*************************
രാശിചക്രലേഖനം ചെയ്യുന്നതു പ്രദക്ഷിണമായിട്ടുതന്നെ വേണം. അപ്രദക്ഷിണമായി രാശിചക്രം ഇടരുത്. കുറെ ഭാഗം പ്രദക്ഷിണമായി എഴുതീട്ടു പിന്നെ കുറെ ഭാഗം അപ്രദക്ഷിണമായിട്ടും എഴുതി എന്നു വന്നാൽ പൃച്ഛകന്ന് അഭീഷ്ടകാര്യങ്ങൾ സാധിക്കുന്നതിന് ഇടയിൽ ചില തടസ്സങ്ങളും വന്നുചേരുമെന്നറിയണം. എന്നാൽ ഇഷ്ടസിദ്ധി വരുന്നതല്ല.