നിവാതേ ദീപനാശഃ സ്യാന്മന്ദിരേ യസ്യ രോഗിണഃ
സ ന ജീവതി ചുല്യാദൗ ചാഗ്നിനാശഃ സതീന്ധനേ
സാരം :-
ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ വിളക്ക് അണഞ്ഞു പോകയും അടുപ്പ് മുതലായ തീ കത്തിക്കുന്ന സ്ഥാനങ്ങളിൽ വിറക് വേണ്ടവണ്ണം ഉണ്ടായിരിക്കെ തീ അണഞ്ഞു പോകയും ചെയ്യുന്നു എങ്കിൽ രോഗി മരിച്ചു പോകുമെന്ന് അറിയണം. കാറ്റുകൊണ്ട് വിളക്ക് അണഞ്ഞാലും വിറകില്ലാതെ തീ അണഞ്ഞു പോയാലും ദോഷമില്ലെന്ന് സാരം.