ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട് ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്
1) ബാലഗണപതി :- കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.
2) തരുണഗണപതി :- യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്. എട്ടു കൈകളോടു കൂടിയ ഗണപതി.
3) ഭക്തിഗണപതി :- പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.
4) വീരഗണപതി :- ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.
5) ശക്തിഗണപതി :- 4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ് ഈ ഗണപതി.
6) ദ്വിജഗണപതി :- 3 ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.
7) സിദ്ധിഗണപതി :- എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.
8) ഉച്ചിഷ്ടഗണപതി :- സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6 കൈകളിൽ മാതളം , നീലത്താമര , ജപമാല , നെൽക്കതിർ ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.
9) വിഘ്നഗണപതി :- എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.
10) ക്ഷിപ്രഗണപതി :- വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്ല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.
11) ക്ഷിപ്രപ്രസാദഗണപതി :- പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.
12) ഹെരംബഗണപതി :- 5 മുഖമുള്ള ഗണപതി,വെളുത്ത നിറം, ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.
13) ലക്ഷ്മിഗണപതി :- തുവെള്ള നിറമാണ് ഈ ഗണപതിക്ക്.കൈകളിൽ തത്ത,മാതളം.
14 ) മഹാഗണപതി :- തൃക്കണ്ണ് ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.
15) വിജയഗണപതി :- എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.
16 ) നൃത്തഗണപതി :- നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.
17) ഉർധ്വഗണപതി :- 6 കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.
18 ) ഏകാക്ഷര ഗണപതി :- തൃക്കണ്ണ് ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്.
19 ) വരദ ഗണപതി :- ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
20) ത്രയാക്ഷരഗണപതി :- ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.
21) ഹരിന്ദ്രഗണപതി :- ഒരു പീഠംത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
22) ഏകദന്തഗണപതി :- ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.
23) സൃഷ്ടിഗണപതി :- ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.
24 ) ഉദ്ദണ്ടഗണപതി :- ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
25) ഋണമോചനഗണപതി :- ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
26 ) ധുണ്ടി ഗണപതി :- കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക് ഉള്ളത്.
27 ) ദ്വിമുഖഗണപതി :- രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
28 ) ത്രിമുഖഗണപതി :- സ്വർണ്ണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
29 ) സിംഹഗണപതി :- ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30) യോഗഗണപതി :- യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
31 ) ദുർഗ്ഗഗണപതി :- വിജയത്തിന്റെ പ്രതീകമാണ് ഈ ഗണപതി.
32 ) സങ്കടഹരഗണപതി :- എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.