ശിരോമധ്യേ പതേല്‍ ഗൗളീ മാതുര്‍ഭ്രാതുര്‍ഗുരോര്‍മൃതിഃ
എന്ന വചനമനുസരിച്ച്,
ശിരസ്സിന്‍റെ മദ്ധ്യഭാഗത്തു ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം ഫലം.
ശിരസ്സിന്‍റെ പിന്‍ഭാഗത്തു ഗൗളി വീണാല്‍ കലഹം.
നെറ്റിയില്‍ ഗൗളി വീണാല്‍ നിധിദര്‍ശനം.
നെറ്റിയുടെ മദ്ധ്യത്തില്‍ ഗൗളി വീണാല്‍ രാജസമ്മാനലബ്ധി.
നാസാഗ്രത്തില്‍ ഗൗളി വീണാല്‍ രോഗാരിഷ്ടം.
അധരത്തിണ് ഗൗളി വീണതെങ്കിൽ ധന-ഐശ്വര്യാദികള്‍.
കവിളില്‍ ഗൗളി വീണാല്‍ ധനനഷ്ടം.
ചെവിയിലോ കണ്ണിലോ കവിള്‍തടത്തിനടുത്തോ ഗൗളി വീണാല്‍ മരണപ്രേരണ.
കഴുത്തില്‍ ഗൗളി വീണാല്‍ സജ്ജനസംസര്‍ഗ്ഗം.
കയ്യുടെ തുടക്കത്തില്‍ കക്ഷത്തിനടുത്ത് ഗൗളി വീണാല്‍ ചിലപ്പോള്‍ വ്യസനം.
വയറ്റില്‍ ഗൗളി വീണാല്‍ മഹാഭയം.
കൈകളില്‍ ഗൗളി വീണാല്‍ ശത്രുവിന്‍റെ ഉപദ്രവം.
മാറിടത്തില്‍ ഗൗളി വീണാല്‍ വലിയ വ്യസനം.
ഗുഹ്യഭാഗത്തു ഗൗളി വീണാല്‍ വീണാല്‍ സര്‍പ്പഭയം.
തുട, കാല്‍മുട്ട് എന്നിവിടങ്ങളില്‍ ഗൗളി വീണാല്‍ പ്രസവാശൗചം.
പാദങ്ങളില്‍ ഗൗളി വീണാല്‍ തീര്‍ത്ഥയാത്ര.
കാലിനടിയില്‍ ഗൗളി വീണാല്‍ ക്ഷീരഭോജനം
ഇവയാണ് വിവിധ അവയവഭാഗങ്ങളില്‍ ഗൗളി വീണാലുള്ള നിമിത്തഫലങ്ങള്‍.
ഗൗളി പുരുഷന്മാരുടെ ശരീരത്തില്‍ വലതുഭാഗത്തും സ്ത്രീകളുടെ ശരീരത്തില്‍ ഇടതുഭാഗത്തും വീണു മേലോട്ടുകയറിപ്പോകുകയാണെങ്കില്‍ ശുഭഫലമാണ്. താഴോട്ട് ഇറങ്ങുകയാണെങ്കില്‍ ദോഷഫലം.
ഗൗളി വീണുള്ള ദോഷഫലത്തിന് ശിവഭജനമാണ് പരിഹാരം.
ക്ഷേത്രസന്നിധിയിലോ ആലിന്‍റെ ചുവട്ടിലോ വച്ചാണ് ഗൗളി വീണതെങ്കില്‍ ദോഷമില്ല.