നവഗ്രഹങ്ങളില്‍ ശുഭഗ്രഹമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരു (വ്യാഴം) വിനെ ബൃഹസ്പതിയെന്നും പറയുന്നു. ബൃഹസ്പതി എന്നാല്‍ വലിയ വസ്തുവിനെ മനസ്സിലാക്കിയവന്‍ എന്ന് പൊരുള്‍. അതുകൊണ്ട് ബ്രഹ്മത്തെ മനസ്സിലാക്കിയവനാണ് ബൃഹസ്പതി. ഈ ബൃഹസ്പതി ദേവന്മാരുടെയെല്ലാം ഗുരുവാണ്. അംഗിരസ് മഹര്‍ഷിക്കും ചിത്രാദേവിക്കും ജനിച്ച ഗുരുഭഗവാന്‍ നന്മയേകുന്ന ഗ്രഹങ്ങളില്‍ പ്രഥമനാണ്. അതുകൊണ്ടാണ് ഗുരു നോക്കിയാല്‍ തന്നെ കോടി പുണ്യം എന്നൊക്കെ പറയുന്നത്. ഗുരു തന്‍റെ ഒരു കയ്യില്‍ വജ്രായുധം ഏന്തിയിരിക്കുന്നു. ഗുരുവിന്‍റെ ലോഹം സ്വര്‍ണ്ണമാണ്. രത്നം മഞ്ഞ പുഷ്യരാഗവും. പഞ്ചഭൂതങ്ങളില്‍ ആകാശമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരുവിന്‍റെ ദിക്ക് വടക്കുകിഴക്കാണ്. ധനു, മീനം രാശികള്‍ക്കധിപന്‍. കര്‍ക്കിടക രാശിയില്‍ ഉച്ചവും മകരം നീച (ബലഹീന) വു മാണ്. ഇന്ദ്രനാണ് ഗുരുവിന്‍റെ അധിദേവത.
ഒരിക്കല്‍ ദേവാസുരന്മാര്‍ തമ്മില്‍ കടുത്ത യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍ ഒട്ടനവധി ദേവന്മാര്‍ മരിച്ചുവീണു. മരിച്ചവരെ മികച്ച മൂലികകള്‍ കൊണ്ട് ബൃഹസ്പതി വീണ്ടും ജീവിപ്പിച്ചു എന്നതിനാല്‍ ജീവന്‍ എന്നൊരുപേരും ഗുരുവിനുണ്ട്.
ക്ഷേത്രങ്ങളില്‍ നവഗ്രഹ വഴിപാടുകള്‍ ചെയ്യുമ്പോള്‍ ഗുരുഗായത്രിമന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഏറെ നന്മയുണ്ടാവും. ഈ മന്ത്രം നിത്യവും 108 തവണ ജപിക്കുന്നത് അത്യുത്തമമാവുന്നു.
ഗുരുഗായത്രി :-
‘ഓം ഋഷഭധ്വജായ വിദ്മഹേ
ഘൃണിഹസ്തായ ധീമഹി
തന്നോ ഗുരുഃ പ്രചോദയാത്’
ഋഷഭം(കാള)പതാകയുമേന്തി കിരണങ്ങളാകുന്ന കരങ്ങള്‍കൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന ഗുരുവിനെ നമിക്കുന്നു. ഗുരുഭഗവാന്‍ തിന്മകളെ അകറ്റി നന്മകളേകി കാത്തുരക്ഷിക്കട്ടെ എന്നാണിതിന്‍റെ ലളിതമായ പൊരുള്‍. ഈ ഗായത്രിമന്ത്രം ജപിക്കയാല്‍ ദീര്‍ഘായുസുണ്ടാവുന്നു. അജ്ഞത അകലുന്നു. രാജ (സര്‍ക്കാര്‍) പദവികള്‍ ലഭിക്കും. ദാരിദ്ര്യം അകലും. ജ്ഞാനം, സമ്പാദ്യം, ശരീരബലം, മനോബലം എന്നിവ വര്‍ദ്ധിക്കും.