ലഗ്നസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉദയാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?
15 നാഴിക രാത്രി കഴിഞ്ഞ് സൂര്യോദയത്തിനു മുന്‍പാണ് ജനനമെങ്കില്‍ ജനനം മുതല്‍ ഉദയം വരെയുള്ള നാഴികയും വിനാഴികയും വെച്ച് അതില്‍ നിന്നും അന്നത്തെ ഉദയാല്‍പൂര്‍വ്വനാഴിക കുറയ്ക്കണം. പിന്നെ ഉദയരാശിയില്‍ നിന്ന് പ്രതിലോമമായി പിന്നോട്ട് പിന്നോട്ടുള്ള രാശികളുടെ നാഴികകള്‍ കളഞ്ഞ് (കുറച്ച്) പോരണം. പൂര്‍ണ്ണനാഴികയും വിനാഴികയും പോകാത്ത രാശിയെതോ അതാണ് ആ സമയത്തേക്കുള്ള ലഗ്നരാശി. ശിഷ്ടമുള്ള നാഴികകള്‍ ലഗ്നരാശിയില്‍ ജനനം മുതല്‍ കഴിവാനുള്ള നാഴികകളാണ്. ഈ ശിഷ്ട നാഴിക വിനാഴികകള്‍ ലഗ്നരാശിനാഴികയും വിനാഴികയും വെച്ച് അതില്‍ നിന്ന് കളഞ്ഞാല്‍ (കുറച്ചാല്‍) ശേഷം കിട്ടുന്ന നാഴിക വിനാഴികകളാണ്. ജനനസമയത്തിന് ആ രാശിയില്‍ കഴിഞ്ഞു നില്‍ക്കുന്നവ. ഇതുകൊണ്ട് ലഗ്നസ്ഫുടം ഗണിക്കണം. ശേഷം ഗണിതം ഉദയാല്‍പരനാഴികകൊണ്ടു ലഗ്നം ഗണിക്കേണ്ട ഉദാഹരണം കൊടുത്തപോലെയാണ്. അതുകൊണ്ട് ഉദാഹരിക്കുന്നില്ല.
ഉദയാല്‍പൂര്‍വ്വനാഴിക പഞ്ചാംഗത്തില്നിന്നു മനസ്സിലാക്കാന്‍ സാധിക്കും.