നാള് (നക്ഷത്രം) ഗണിച്ച് കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗുളികസ്ഫുടം / ഗുളികനാഴികകള്‍
ഗുളികന്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ നാഴികകളിലാണ് ഉദിക്കുന്നത്. ഞായറാഴ്ച സൂര്യോദയരാശി മുതല്‍ ആറാമത്തെ രാശിയില്‍ അസ്തമിക്കുന്നു. ഇങ്ങനെ പ്രതിദിനം ഓരോ രാശിക്കുള്ള നാഴിക വിനാഴികകള്‍ കുറഞ്ഞ് ശനിയാഴ്ച സൂര്യോദയരാശിയില്‍ത്തന്നെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.

ഉദയദിനത്തിന്റെ അഞ്ചാമത്തെ ദിനനാഴികയാണ് രാത്രി ഗുളിക നാഴികയായി സ്വീകരിക്കേണ്ടത് എന്ന നിയമപ്രകാരം രാത്രിക്ക് സൂര്യോദയദിനത്തില്‍ അഞ്ചാം ദിനത്തിനുള്ള നാഴികകൊണ്ട് ഉദിക്കുന്നു. ഞായറാഴ്ച മുതലുള്ള ഓരോ ദിനത്തിലെയും ഗുളികോദയനാഴികകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. അവയില്‍ നിന്ന് അല്പസ്വല്പം ഏറ്റക്കുറവുകള്‍ പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന നാഴികകളില്‍ കാണാനിടവരുന്നതാണ്. അവ അയന ചലനപ്രകാരമുണ്ടാകുന്ന വ്യതിയാനങ്ങളാണ്. അതിനാല്‍ പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന നാഴികകള്‍ സ്വീകരിക്കുന്നത് ഉത്തമമല്ലെന്നില്ല. ഇവിടെ ചേര്‍ക്കുന്നത് ഉദാഹരണമായി സ്വീകരിക്കുന്നതിലും ഉത്തമമെന്നു കണക്കാക്കിയാല്‍ മതി.
ഗുളികനാഴികകള്‍ :-
ദിനം ദിനനാഴിക (പകല്‍) - നിശിനാഴിക (രാത്രി)
ഞായര്‍ 26 10
തിങ്കള്‍ 22 6
ചൊവ്വ 18 2
ബുധന്‍ 14 26
വ്യാഴം 10 22
വെള്ളി 6 18
ശനി 2 14