ഗുളികസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
ജനനസമയത്തിന് കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളെ സംസ്കരിച്ചെടുക്കേണ്ട ക്രിയകളാണ് ഇനി പറയുന്നത്. ഒന്നാം തിയ്യതി മുതല്‍ 30 തിയ്യതിവരെ ഓരോ ദിവസത്തിനും ഉദയസമയത്തിന് ഗ്രഹസ്ഫുടങ്ങള്‍ പഞ്ചാംഗത്തില്‍ കാണും. അതില്‍നിന്നും ജനനദിവസം ഉദയത്തിനും, അടുത്ത ദിവസം ഉദയത്തിനും ഉള്ള സ്ഫുടങ്ങളിലെ അന്തരം (വ്യത്യാസം) വേര്‍തിരിച്ചെടുത്ത് അതിനെ ഉദയം മുതല്‍ ജനനസമയം വരെയുള്ള നാഴിക വിനാഴികകള്‍ കൊണ്ട് പെരുക്കി 60 ല്‍ ഹരിച്ച് കിട്ടുന്ന ഫലം ജനനദിവസത്തെ സ്ഫുടത്തില്‍ കൂട്ടിയാല്‍ ജനനസമയത്തുള്ള സ്ഫുടം ലഭിക്കും.
രാഹുകേതുക്കളുടെയും വക്രമുള്ള ഗ്രഹങ്ങളുടെയും സ്ഫുടത്തില്‍ കൂട്ടുന്നതിനുപകരം കളയണം (കുറയ്ക്കണം). രാഹുസ്ഫുടത്തില്‍ 6 രാശിമാത്രം കൂട്ടിയാല്‍ കേതുവിന്റെ സ്ഫുടമായി.
പഴയ പഞ്ചാംഗങ്ങളില്‍ നിത്യസ്ഫുടം ഉണ്ടായെന്നുവരില്ല. ഒന്നാം തിയ്യതിക്കുള്ള സ്ഫുടങ്ങളും, ഗതി, വിഗതികളുമായിരിക്കും കാണുക. അവയെ സംസ്കരിക്കുമ്പോള്‍ ഗതിസംഖ്യവെച്ച് ഒന്നാം തിയ്യതി മുതല്‍ ജനനദിവസത്തോളം ചെന്ന തിയ്യതികൊണ്ടും ജനനനാഴികകൊണ്ടും പെരുക്കി 60 - ല്‍ ഹരിച്ച ഫലം സ്ഫുടത്തില്‍ ചേര്‍ത്താല്‍മതി. വിഗതിയാണെങ്കില്‍ സ്ഫുടത്തില്‍നിന്നു കളയണം.
സൂര്യഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.