മനസ്സിനെ ഏകാഗ്രമാക്കി ധ്യാനോക്തമായ ദേവതാരൂപത്തെ മനസ്സിലുറപ്പിച്ചു ജീവന്റെ ശ്വാസോച്ചാസത്തെ മന്ത്രസ്പന്ദനരൂപത്തിലാക്കിത്തീര്‍ക്കലാണ് യഥാര്‍ത്ഥജപം. ഇതു നിരവധി തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി നാം കേവലകുംഭകാവസ്ഥ, അഥവാ ശ്വാസനിരോധം എന്നാ അവസ്ഥയിലെത്തും. യോഗസൂത്രത്തില്‍ പതഞ്ജലി പറയുന്നു:
'യോഗശ്ചിത്തവൃത്തി നിരോധഃ' എന്ന അവസ്ഥ.
യോഗം ചിത്തവൃത്തികളെ നിരോധിക്കലാണെന്നര്‍ത്ഥം അപ്പോള്‍ സുഷുമ്നയിലുള്ള ചൈതന്യം നേരായ വഴിക്ക് ചലിക്കാന്‍ തുടങ്ങുന്നു.