അസ്തമനാല്‍പരലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?
അസ്തമിപ്പാന്‍ 15 നാഴിക പകല്‍ ഉള്ളതിനുള്ളില്‍ ഒരു ജനനം ഉണ്ടായാല്‍ ജനനസമയം മുതല്‍ അസ്തമിക്കും വരെയുള്ള നാഴികവിനാഴികകള്‍വെച്ച് അതില്‍ നിന്ന് അസ്തമനാല്‍ പൂര്‍വ്വം കളഞ്ഞ് (കുറച്ച്) തുടര്‍ന്നുപോകാവുന്ന രാശി വിനാഴികകള്‍ പ്രതിലോമമായി കളഞ്ഞ് (അസ്തമനരാശി മുതല്‍) പൂര്‍ണ്ണ നാഴിക വിനാഴികകള്‍ പോകാത്ത രാശി ലഗ്നമായി കണക്കാക്കണം. ആ ശിഷ്ട നാഴിക വിനാഴികയും; ലഗ്നരാശി നാഴികയും വിനാഴികയും വെച്ച് അതില്‍ നിന്ന് കളഞ്ഞ് ശിഷ്ടം വരുന്ന നാഴികവിനാഴികകള്‍ ലഗ്നരാശിയില്‍ ജനനസമയത്തിനു കഴിഞ്ഞവയെന്ന് അറിയണം. ഇതിലെ നാഴികയെ 60 ല്‍ പെരുക്കി വിനാഴികകൂട്ടി 30 കൊണ്ട് പെരുക്കി ലഗ്നരാശി ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്നത് തിയ്യതിയും. ശിഷ്ടത്തെ 60 ല്‍ പെരുക്കി ലഗ്നരാശി ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്നത് കലയുമാകുന്നു. ഇതാണ് ലഗ്നസ്ഫുടത്തിലെ തിയ്യതിയും നാഴികയും. ലഗ്നസ്ഫുടം മേല്‍വിവരിച്ച വിധം സൂക്ഷ്മപ്പെടുത്തണം.
ലഗ്നസ്ഫുടക്രിയ സാമാന്യനിയമം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ലഗ്നസ്ഫുടക്രിയ സാമാന്യനിയമം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.