അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ലഗ്നസ്ഫുടക്രിയ സാമാന്യനിയമം
പകല്‍ ഉദയം മുതല്‍ ജനനസമയം വരെ ചെന്ന നാഴികയും വിനാഴികയും; ജനനം മുതല്‍ അസ്തമനം വരെ ചെന്ന നാഴികയും വിനാഴികയും വേറെ വേറെ വെച്ച് ഉദയാല്‍പരം മുതല്‍ മുന്നോട്ടുള്ള രാശിനാഴികകള്‍ വാങ്ങി കിട്ടുന്ന ലഗ്നവും; അസ്തമനം വരെ ചെന്ന നാഴികയില്‍ നിന്ന് അസ്തമനാല്‍പൂര്‍വ്വം മുതല്‍ പിന്നോക്കം വാങ്ങി കിട്ടുന്ന ലഗ്നവും ഒന്നുതന്നെയായിരിക്കും. ഇപ്രകാരം അസ്തമനം മുതല്‍ മുന്നോട്ടും ഉദയം മുതല്‍ പിന്നോട്ടും വാങ്ങിയാല്‍ കിട്ടുന്ന ലഗ്നരാശിയും ഒന്നുതന്നെയായിരിക്കും. എന്നാല്‍ ഉദയാല്‍പരം കൊണ്ടും അസ്തമനാല്‍പരംകൊണ്ടും ലഗ്നരാശി സൂക്ഷ്മപ്പെടുത്തി ലഗ്നസ്ഫുടം നിര്‍മ്മിച്ചാല്‍ പോരെ? ഈ ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ "അതുപോരാ" എന്ന് മാത്രം.
പകല്‍ 15 നാഴികക്കുള്ളിലാണ് ജനനം എങ്കില്‍ ഉദയാല്‍പരവും 15 നാഴിക അസ്തമനത്തിനു മുന്‍പാണെങ്കില്‍ അസ്തമനാല്‍പൂര്‍വ്വവും, അസ്തമനം മുതല്‍ 15 നാഴിക രാത്രി ചെല്ലുന്നതിനുമുമ്പാണെങ്കില്‍ അസ്തമാനാല്‍പരവും, 15 നാഴിക പുലരുവാനകണമെങ്കില്‍ ഉദയാല്‍പൂര്‍വ്വവും ഉപയോഗിച്ച് ലഗ്നം ഗണിക്കണം. ഇപ്രകാരമാണ് ശാസ്ത്രീയ ലഗ്നഗണിതക്രിയ.
ലഗ്നഫലങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ലഗ്നഫലങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.