കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യഭാവഫലം
ആദിത്യന്‍ ലഗ്നത്തില്‍ നിന്നാല്‍; തലമുടി കുറഞ്ഞവനായും പ്രവര്‍ത്തികളില്‍ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികള്‍ക്ക് രൂക്ഷതയും ശരീരത്തിന് കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.
സൂര്യഭാവഫലം
ആദിത്യന്‍ ലഗ്നത്തില്‍ നിന്നാല്‍; തലമുടി കുറഞ്ഞവനായും പ്രവര്‍ത്തികളില്‍ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികള്‍ക്ക് രൂക്ഷതയും ശരീരത്തിന് കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.
മേടം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; തിമിരം എന്ന നേത്രരോഗമുള്ളവനായും ഏറ്റവും ഗുണവും വിദ്യയും ആചാരവും സമ്പത്തും പ്രഭുത്വവും പ്രസിദ്ധിയുള്ളവനായും ഭവിക്കും.
കര്‍ക്കിടകം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; നായനരോഗമുള്ളവനായി ഭവിക്കും.
ചിങ്ങം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍ മാലകണ്ണുള്ളവനായി ഭവിക്കും.
തുലാം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; ദാരിദ്രവും സന്താനഹാനിയും ദുഃഖവും അന്ധത്വവും സംഭവിക്കും.
മീനം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; സ്ത്രീജനങ്ങളാല്‍ സേവിക്കപ്പെടുന്നവനായി ഭവിക്കും.
മേല്‍പ്പറഞ്ഞവ ആദ്യം വിവരിച്ചത് കൂടാതെയുള്ള വിശേഷഫലങ്ങളാണ്.
രണ്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; ധനവും വിനയവും വിദ്യയും ഇല്ലാത്തവനായും ദാനശീലമുള്ളവനായും ശത്രുക്കളെ സ്നേഹിക്കുന്നവനായും മുഖരോഗമുള്ളവനായും രാജാവിനാലോ (സര്‍ക്കാരിനാലോ) കള്ളന്മാരാലോ അപഹരിക്കപ്പെട്ട ധനത്തോടുകൂടിയവനായും ഭവിക്കും.
മൂന്നാമെടത്ത് ആദിത്യന്‍ നിന്നാല്‍; നാല്‍ക്കാലിസമ്പത്തും പരാക്രമവും ഐശ്വര്യവും ബലവും സൗന്ദര്യവും സുഖവും ത്യാഗശീലവും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ജ്യേഷ്ഠസഹോദരദോഷമുള്ളവനായും ഭവിക്കും.
നാലാമെടത്ത് ആദിത്യന്‍ നിന്നാല്‍; ഹൃദ്രോഗമുള്ളവനായും സുഖവും ഭൂസ്വത്തും ബന്ധുക്കളും വാഹനവും ഇല്ലാത്തവനായും പരസ്ത്രീകളില്‍ താല്‍പര്യമുള്ളവനായും അധമന്മാരെ ആശ്രയിക്കുന്നവനായും രണ്ടു ഭാവനങ്ങളുള്ളവനായും പിതൃസ്വത്തിനു ഹാനിചെയ്യുന്നവനായും ഒരിക്കലും മനസ്സുഖമില്ലാത്തവനായും ഭവിക്കും.
അഞ്ചാമെടത്ത് ആദിത്യന്‍ നിന്നാല്‍; സുഖവും ധനവും ബന്ധുക്കളും ആയുസ്സും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ഏറ്റവും ബുദ്ധിമാനായും രാജപ്രിയനായും വനവാസിയായും ഭവിക്കും
ആറാമെടത്ത് ആദിത്യന്‍ നിന്നാല്‍; സമ്പത്തും വിജയവും യശസ്സും ഉള്ളവനായും കാമിയായും ജഠരാഗ്നി വര്‍ദ്ധിച്ചവനായും പ്രഭുവായും പടനായകനായും ഏറ്റവും ഗുണവാനായും ഭവിക്കും.
എഴാമെടത്ത് ആദിത്യന്‍ നിന്നാല്‍; കുത്സിതശരീരനായും തോല്‍വിയും കോപവും വ്യാധികളാല്‍ പീഡയും കളത്രസുഖഹീനതയും സഞ്ചാരവും രാജകോപത്താല്‍ പീഡയും മാനഹാനിയും ഉള്ളവനായി ഭവിക്കും.
എട്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; വികലദൃഷ്ടിയായും ധനവും ആയുസ്സും ബന്ധുക്കളും കുറഞ്ഞിരിക്കുന്നവനായും തോല്‍വിയുള്ളവനായും കലഹപ്രിയനായും ഒരിക്കലും തൃപ്തിയില്ലാത്തവനായും ദുഃഖിതനായും ഭവിക്കും.
ഒന്‍പതാമെടത്ത് ആദിത്യന്‍ നിന്നാല്‍; പുത്രന്മാരും സമ്പത്തും ബന്ധുക്കളും ഉള്ളവനായും ദേവന്മാരിലും ബ്രാഹ്മണരിലും ഭക്തിയുള്ളവനായും സ്ത്രീദ്വേഷിയായും പിതാവിന് ദോഷം ചെയ്യുന്നവനായും ധര്‍മ്മം ഇല്ലാത്തവനായും ഭവിക്കും.
പത്താമെടത്ത് ആദിത്യന്‍ നിന്നാല്‍; പിതൃസ്വത്തും ബലവും വിദ്യയും യശസ്സും ബുദ്ധിയും വാഹനങ്ങളും ഉള്ളവനായും പ്രഭുത്വം ഉള്ളവനായും ഏറ്റവും തേജസ്വിയായും തുടങ്ങുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നവനായും ഏറ്റവും സുഖിയായും ഭവിക്കും.
പതിനൊന്നാമെടത്ത് ആദിത്യന്‍ നിന്നാല്‍; വളരെ ധനവും പുത്രന്മാരും ഭാര്യയും യശസ്സും വിദ്യയും ആയുസ്സും പ്രഭുത്വവും നല്ല ഭൃത്യന്മാരും ഏറ്റവും കര്‍മ്മശലതയും വളരെ തേജസ്സും സ്വശക്തിയും ഉള്ളവനായും ഭവിക്കും.
പന്ത്രണ്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; കണ്ണിനു വൈകല്യമുള്ളവനായും പുത്രന്മാരും ധനവും ഇല്ലാത്തവനായും പിതാവിന് ശത്രുവായും ബലഹീനനായും പതിതനായും വൃഥാ വഴിനടക്കുന്നവനായും അംഗവൈകല്യമുള്ളവനായും, ദുഃസ്വഭാവിയായും ഭവിക്കും.
[ലഗ്നം നില്‍ക്കുന്ന രാശി എപ്പോഴും ഒന്നാമത്തെ രാശിയായി കണക്കാക്കണം, അതിനുശേഷം വലതുവശത്ത് വരുന്ന രാശി രണ്ടാമത്തെ രാശിയായി തുടര്‍ന്ന് കണക്കാകണം].
ചന്ദ്രഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രഭാവഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.