കുമരനെല്ലൂർ പ്രദേശത്തായിരുന്നു ഉറിയൻ മഠത്തിന്റെ ഇല്ലം. സാമാന്യം സമ്പത്തുണ്ടായിരുന്ന ഒരു തറവാടായിരുന്നു അത്, ഇല്ലത്തെ കാരണവരായ ദാമോദരൻ നമ്പൂതിരിക്ക് വാതസംബന്ധമായ ഉപദ്രവങ്ങൾ ബാധിച്ചു. നാട്ടു ചികിത്സകൊണ്ടൊന്നും അസുഖത്തിന് കുറവ് കണ്ടില്ല. രോഗം ക്രമേണ വർദ്ധിച്ചു വന്നു. ദാമോദരൻ നമ്പൂതിരിക്ക് എഴുന്നേൽക്കാൻ പോലും വയ്യാത്ത വിധത്തിൽ ഇരുകാലുകളും തളർന്ന് വിവശമായി; കൈവിരലുകളും മരവിച്ച് കയറി. കഠിനമായ ഹൃദയവ്യഥയോടു കൂടി അദ്ദേഹം കിടന്ന കിടപ്പിൽ ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു തുടങ്ങി. പണത്തിന്റെ കാര്യത്തിൽ അല്പം പിഴുക്കാനായിരുന്നു അദ്ദേഹം. എങ്കിലും നിത്യേന ഓരോ പിടി വെള്ളി ഉറുപ്പിക വഴിപാടായി ഗുരുവായൂരപ്പന് ഉഴിഞ്ഞു വെച്ചിരുന്നു. ആയിരം എണ്ണം (സഹസ്രം) തികയുമ്പോൾ ആ കിഴി ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനത്തിൽ സമർപ്പിക്കാമെന്നായിരുന്നു പ്രാർത്ഥന. ഒരു വർഷത്തനുള്ളിൽ കിഴിയിൽ സംഖ്യ തികഞ്ഞു. രണ്ടു അമാലന്മാരുടെ സഹായത്താൽ ഉറി പോലെ ഒരു ഞാത്ത് കെട്ടിയുണ്ടാക്കി. അദ്ദേഹം അതിലിരുന്ന്, ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സഹായത്തിന് കൂടെ ഒരു കുട്ടിപ്പട്ടരും. ഗുരുവായൂരിലെത്തി അവിടെ ബന്ധുവായ ഒരു കീഴ്ശാന്തിയുടെ മഠത്തിൽ താമസിച്ചു. അന്നു രാത്രി അദ്ദേഹത്തിന് സ്വപ്ന ദർശനമുണ്ടായി. "പെൺകൊട കഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു ബ്രാഹ്മണൻ അങ്ങയെ സമീപിക്കും. എനിക്കുഴിഞ്ഞു വെച്ച സഹസ്രം കിഴി അദ്ദേഹത്തിനു കൊടുത്തേക്കു. എനിക്കു തൃപ്തിയാണ് ". പക്ഷേ ദാമോദരൻ നമ്പൂതിരിക്ക് തന്റെ സ്വപ്നദർശനത്തിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. പണിക്കിഴി താൻ തന്നെ ഗുരുവായൂർ ക്ഷേത്രനടക്കൽവെക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു. ദരിദ്ര ബ്രാഹ്മണന് അന്ന് രാത്രി ഒരു സ്വപ്‍ന ദർശനം ഉണ്ടായി. " രാവിലെ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി കുളക്കടവിൽ കുളിക്കുന്നത് കാണാം. പടവിൽ ഒരു ചുവന്ന സഞ്ചി വെച്ചിരിക്കും. അങ്ങ് അതെടുത്ത് ഓടി രക്ഷപ്പെടുക ". അനേക ദിവസങ്ങളിലായി ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനയുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണൻ ഉണർന്നു. " ഹേയ്, സ്വപ്നം കണ്ടത് ശരിയായിരിക്കാം. പക്ഷേ താനെങ്ങനെ ഒരു മോഷ്‌ടാവാകും. രോഗിയായ ദാമോദരൻ നമ്പൂതിരിയുടെ ധനം കക്കുന്നത് അതിലും വലിയ പാപം. പോരാത്തത് അതു ഗുരുവായൂരപ്പനുള്ള വഴിപാടും '. അദ്ദേഹം ഒന്നു കൂടി മയങ്ങി. പിന്നെയും സ്വപനം കാണുന്നു. " മംഗലം മൂസ്സ് ഒട്ടും സംശയിക്കേണ്ട. ഉറിയൻമഠം ദാമോദരൻ നമ്പൂതിരിയുടെ കിഴി എനിക്കുള്ളതാണ്. ഞാൻ സന്തോഷത്തോടെ അത് അങ്ങേക്ക് തരുന്നു; അതെടുത്തുകൊള്ളു.". നമ്പൂരിക്ക് പിന്നീട് ഒട്ടും സംശയം തോന്നിയില്ല. അദ്ദേഹം നേരെ കുളക്കടവിലേക്കു നടന്നു. അവിടം മിക്കവാറും വിജനമായിരുന്നു. കല്പടവിൽ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി ഇരിക്കുന്നുണ്ട്. സഹായി കുട്ടിപ്പട്ടർ അവിടെയുണ്ടായിരുന്നില്ല. കടവിൽ ഒരു ഭാഗത്ത് വെച്ചിരുന്ന ചുവന്ന സഞ്ചിയുമെടുത്തു കൊണ്ട് പടവുകൾ ഓടിക്കയറി അദ്ദേഹം മറഞ്ഞു. സഞ്ചി എടുക്കുന്നതു കണ്ട ഉറിയൻ മഠം ദാമോദരൻ നമ്പൂതിരി " കള്ളൻ, കള്ളൻ " എന്നു വിളിച്ചു കൂവി. രണ്ടു കൈകളും കുത്തി അദ്ദേഹം സാവധാനം എഴുന്നേറ്റ് അവിടെ നിന്നും പടവുകൾ കയറി അദ്ദേഹവും പാഞ്ഞു തുടങ്ങി. കള്ളന്റെ പിന്നാലെ പാഞ്ഞ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിന് ചുറ്റും മൂന്നു പ്രദക്ഷിണം വെച്ചു. കള്ളൻ പോയ വഴി കണ്ടില്ല. പരിക്ഷീണനായ അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ട് ക്ഷേത്ര കൊടിമരചുവട്ടിൽ നിന്ന്, കണ്ണടച്ചു ഗുരുവായൂരപ്പനെ തൊഴുതു. ഭഗവാനെ! ഇത്രയും വിഷമിച്ച് സ്വരൂപിച്ച തന്റെ പണക്കിഴി കള്ളൻ കൊണ്ട് പോയില്ലേ? അദ്ദേഹത്തിന്റെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങി. " ഹേ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി, ആ പണം എന്റേതല്ലേ? ഞാനാണ് അത് ബ്രാഹ്മണന് കൊടുത്തത്. പരസഹായം കൂടാതെ അനങ്ങാൻ വയ്യാത്ത അങ്ങ് ഇപ്പോൾ എത്ര ദൂരം ഓടി. അങ്ങയുടെ വാതരോഗം നിശ്ശേഷം സുഖപ്പെട്ടില്ലേ? ഇനിയെന്താവേണ്ടത്? വേഗം ഇല്ലത്തേക്കു പൊയ്ക്കൊള്ളൂ ". അപ്പോഴാണ് തനിക്കു സംഭവിച്ച അത്ഭുതകരമായ രോഗശമനത്തെക്കുറിച്ച് ഉറിയൻമഠം ദാമോദരൻ നമ്പൂതിരിക്ക് ബോധ്യം വന്നത്. ഹരേ നാരായണാ.......... ഗോവിന്ദാ ..... എന്നുറക്കെ ജപിച്ചു കൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര നടക്കൽ വീണു തൊഴുതു. അമാലന്മാരേയും കുട്ടിപ്പട്ടരെയുമൊക്കെ തിരിച്ചയച്ച് ഒരു മണ്ഡലകാലം മുഴുവൻ ഭജനവുമായി ഉറിയൻ മഠം ഉറിയൻമഠം ദാമോദരൻ നമ്പൂതിരി ഗുരുവായൂരിൽ തന്നെ താമസിച്ചു. ഉറിയിലേന്തി വന്ന മഠം എന്നർത്ഥത്തിൽ അദ്ദേഹം ഉറിയൻ മഠം എന്ന പേരിൽ അറിയപ്പെട്ടു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.