പണ്ഡിതനും വാഗ്മിയുമായിരുന്ന ചേലപ്പറമ്പ് നമ്പൂതിരിയെക്കുറിച്ച് ഒരു ഐതിഹ്യം ഉണ്ട്. ചേലപ്പറമ്പ് നമ്പൂതിരി, ജനങ്ങളുടെ ദൃഷ്ടിയിൽ ഒരു ഭക്തനായിരുന്നില്ല. ലൗകീകസുഖങ്ങളിൽ മുഴുകിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വയസ്സേറെ ചെന്നിട്ടും അദ്ദേഹത്തിന്റ സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. ഗുരുവായൂർ ക്ഷേത്രദർശനം അദ്ദേഹം ഇടക്കിടെ നടത്തിപ്പോന്നു. വാർദ്ധക്യം ബാധിച്ചിട്ടും അദ്ദേഹത്തിന്റെ വിഷയാസക്തിക്ക് മങ്ങലേറ്റില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനത്തിനു വരുന്ന യുവതികളെ ആസക്തിയോടുകൂടി നോക്കും. അവരോട് തമാശകൾ പറയും. കാണികൾ ഈ ചേഷ്ടകൾ കണ്ട് അദ്ദേഹത്തെ പരിഹസിച്ചിരുന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം, യാദൃശ്ചികമായി ചേലപ്പറമ്പ് നമ്പൂതിരി ഒരു യുവതിയുമായി തിടപ്പള്ളിയിൽ കയറി. അവിടം അശുദ്ധമാക്കപ്പെട്ടു. ഇതറിയാനിടയായ ഒരു ബ്രാഹ്മണൻ ശകാരരൂപേണ ഗുണദോഷിച്ചു കൊണ്ടു പറഞ്ഞു. ' ഹേ ചേലപ്പറമ്പ് നമ്പൂതിരി, അങ്ങേക്ക് ഇത്രയും വയസ്സായിട്ടും ഇത്തരം വിഡ്ഢിത്തങ്ങൾ നിറുത്താൻ പറ്റുന്നില്ല. അല്ലേ? ഈ വക വിക്രിയകൾ ഗുരുവായൂരമ്പലത്തിനുള്ളിൽ തന്നെ വേണോ? സ്വസ്ഥമായിരുന്ന് നാമം ജപിക്കേണ്ട പ്രായമല്ലേ അങ്ങയുടേത് ". ഇത്രയും കേട്ട ചേലപ്പറമ്പ് നമ്പൂതിരി മണ്ഡപത്തിൽ കയറി നിന്നു കൊണ്ട് ഒരു ശ്ലോകം ചൊല്ലി. ശ്ലോകത്തിന്റെ അർത്ഥം ഇതാണ്. "ഭഗവാനേ, ഉത്താനപാദന്റെ പുത്രനായ ധ്രുവന് അങ്ങ് ആറു മാസം കൊണ്ട് ദർശനം നല്കി. ഏഴു ദിവസം കൊണ്ട് പരിക്ഷീത്തിനു മോക്ഷം കൊടുത്തു. മൂന്നേമുക്കാൽ നാഴിക കൊണ്ട് അവിടന്ന് പിംഗളക്ക് സായൂജ്യം നല്കി. ഖട്വാംഗൻ എന്ന രാജാവിനാകട്ടെ, വെറും രണ്ട് നിമിഷം കൊണ്ടാണ് അങ്ങ് മുക്തി നൽകിയത്. എനിക്ക് തൊണ്ണൂറു വയസ്സായി. കരുണാമയനായ ഗുരുവായൂരപ്പാ! ശേഷിച്ചുള്ള എന്റെ ആയുസ്സിനിടയിൽ ഞാൻ അങ്ങയെ ഭജിച്ച് പ്രീതി നേടിക്കൊള്ളാം ". നമസ്കരിച്ചു കിടന്ന കിടപ്പിൽ നിന്നും അദ്ദേഹത്തിന് എഴുന്നേൽക്കേണ്ടിവന്നില്ല. ആ ഭൗതീകദേഹത്തിൽ നിന്നും ഒരു തേജസ്സ് ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ലയിച്ചുവത്രേ. അദ്ദേഹത്തിന്റെ സ്മരണ നില നിർത്തുന്നതാണത്രേ ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലെ ബലിക്കല്ലുകളിലൊന്ന്. അന്നു മുതൽക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് അശുദ്ധി സംഭവിക്കുകയില്ല എന്നു പറഞ്ഞു കേൾക്കുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.