1. ശ്രീരാമകൃഷ്‌ണ ദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്. ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’
സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്.
2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത് ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ് ഹിന്ദുമതത്തിനുള്ളത്. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല.
3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.
4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.
5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗ്ഗം മാത്രമാണ് സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.
6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട് ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത് പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്.
ഉദാഹരണം – ഏതു മതത്തില്‍പെട്ടവനായാലും ജനിക്കുന്നതിനു മുമ്പും മരണത്തിനുശേഷവും ഇന്ന രൂപത്തിലാണെന്നു പറയാന്‍ കഴിയുന്നില്ല. ഇന്ന ഗുണമാണവനുള്ളതെന്നും പറയാനാവില്ല. അതുകൊണ്ട് വ്യക്തമായ അവസ്ഥയാണാദ്യത്തേത് എന്നതിനു സംശയമില്ല. ഈ ശാസ്‌ത്രസത്യം മറ്റു മതങ്ങള്‍ അറിയുന്നില്ല. `ആദിയില്‍ വചനം ഉണ്ടായി’. വചനം വാക്കാണ്. വാക്കിനു അർത്ഥം ഉണ്ട്. അർത്ഥം ഏതെങ്കിലും വസ്‌തുവിനോട് ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ വചനത്തിനു മുന്‍പ് വസ്‌തു വേണമല്ലോ. അതേതു വസ്‌തുവെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.
7. ഹിന്ദുമതം ഒരു ഭൗതികശാസ്‌ത്രവും അതേസമയം ജീവശാസ്‌ത്രവുമാണ്. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്‌ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്‌തു സമർത്ഥി ക്കുന്നു. ജീവനെ അടിസ്ഥാനമാക്കിയുള്ള സുഖവും വസ്‌തുവിനെ അടിസ്ഥാനമാക്കിയുള്ള സുഖവും ചര്‍ച്ച ചെയ്‌തു ശരിയേതെന്നു നിര്‍ദേശിക്കുന്നു. തീരുമാനിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്കു തന്നെ നല്‌കിയിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ഏതെങ്കിലും അഭിപ്രായത്തിനടിമയായിത്തീരും. മറ്റു മതങ്ങളില്‍ ഈ ശാസ്‌ത്ര വീക്ഷണവും ദര്‍ശനസ്വാതന്ത്ര്യവുമില്ല.
9. മറ്റു മതങ്ങള്‍ സ്വര്‍ഗം വരെ ചെന്നെത്തുതല്ലാതെ മോക്ഷം എന്തെന്നു വിവരിക്കുന്നില്ല. അതുകൊണ്ട് ദുഃഖസീമയില്‍ തന്നെ അവസാനിക്കുന്നു.
10. വര്‍ഗം, വര്‍ണം, ജാതി, മതം, തേജോഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെല്ലാം ഒരു പൊതുതത്ത്വം കണ്ടെത്തുന്നതില്‍ മറ്റു മതങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുമതം ആ സനാതനതത്ത്വത്തില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏകത്വം ദര്‍ശിക്കുന്നു. മറ്റുള്ളവയ്‌ക്ക് അതിനു കഴിയുന്നില്ല.
11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട് മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ, സര്‍വജ്ഞനായ പൂര്‍ണത്തെ ഈശ്വരനായി കാണുന്നു.
12. മറ്റു മതങ്ങളില്‍ സൃഷ്‌ടിയും (പ്രകൃതിയും) സൃഷ്‌ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി നിരീക്ഷിച്ചിട്ടില്ല. ഹിന്ദുമതം അതു നിര്‍വഹിക്കുന്നു. ഈശ്വരനില്‍ നിന്ന് അന്യമായി മറ്റൊന്ന് നിലനില്‌ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണനാവുകയില്ല.
13. വ്യക്തിയെ പരിമിതികളില്‍ നിന്ന് അനന്തതയിലേക്കു വളര്‍ത്താനുള്ള ശാസ്‌ത്രം മറ്റുമതങ്ങള്‍ ചര്‍ച്ചചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതം അതു നിര്‍വഹിച്ചിരിക്കുന്നു. ആ ശാസ്‌ത്രമാര്‍ഗം എല്ലാറ്റിനും തുറന്നുകൊടുത്തിരിക്കുന്നു.
14. ഹിന്ദുമതത്തില്‍ നന്മ തിന്മകള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. മറ്റു മതങ്ങള്‍ ആ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.
15. ഹിന്ദുമതത്തില്‍ പ്രകൃതിക്കും ഈശ്വരനും അഭേദം കല്‌പിച്ചിരിക്കുന്നു. വ്യഷ്‌ടിയും സമഷ്‌ടിയും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ശാസ്‌ത്രവും അതംഗീകരിക്കുന്നു. മറ്റു മതങ്ങളില്‍ അങ്ങനെ ഒരു ചിന്താമണ്‌ഡലമില്ല.
16. ഹിന്ദുമതം എല്ലാ മാര്‍ഗങ്ങളെയും അംഗീകരിക്കുന്ന മഹാസമുദ്രമാണ്. മറ്റു മതങ്ങള്‍ നദികളും.
17. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. മറ്റു മതങ്ങള്‍ അതില്‍ കുടുങ്ങുന്നു.
18. ഹിന്ദുമതം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാര്‍ഗം (ജീവന്‍ മുക്താവസ്ഥ, ഭാവ സമാധി) നിര്‍ദേശിക്കുന്നു. മറ്റുമതങ്ങള്‍ അങ്ങോട്ടു കടന്നിട്ടേയില്ല.
19. മറ്റു മതങ്ങള്‍ വിഷയസാധനങ്ങളെ വര്‍ണിച്ച് സ്വര്‍ഗസുഖം കണ്ടെത്തുന്നു. ഹിന്ദു സര്‍വ്വ വും ത്യജിക്കുന്നതിലൂടെ നിത്യസുഖം കണ്ടെത്തുന്നു. അതു ശാസ്‌ത്രീയം. മറ്റുള്ളത് അശാസ്‌ത്രീയം.
20. ഹിന്ദുമതത്തില്‍ നിത്യത, അനിത്യത എന്നീ തത്ത്വങ്ങള്‍ക്ക് ശാസ്‌ത്രരീത്യാ ഉള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട്. മറ്റുള്ള മതങ്ങള്‍ ഒരുവന്റെ അഭിപ്രായവും മറ്റുള്ളവരുടെ വിശ്വാസവും മാത്രം.
21. രാഷ്‌ട്രമീമാംസ, ഗോളശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, ഉത്‌പത്തിശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ആണവശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ഭൂമിശാസ്‌ത്രം, അധ്യാത്മശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, കാമശാസ്‌ത്രം, മോക്ഷശാസ്‌ത്രം, തച്ചുശാസ്‌ത്രം, ധര്‍മശാസ്‌ത്രം, ഗണിതശാസ്‌ത്രം, യോഗശാസ്‌ത്രം എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രങ്ങളും നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്ത്വങ്ങള്‍, പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ശക്തികള്‍, ത്രിമൂര്‍ത്തികള്‍, സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ തുടങ്ങിയ ജീവഭാവങ്ങള്‍, അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാസ്‌ത്രങ്ങള്‍, ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്ത്വങ്ങള്‍ ഇവയെല്ലാം ഹിന്ദുമതഗ്രന്ഥങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (താഴെ അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം; മുകളില്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം ) , സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷ സാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍; ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞ; ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച് അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ് ഹിന്ദുമതം. ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച് ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഹൈന്ദവമതശാസ്‌ത്രത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത് തെളിയിക്കുകയും ചെയ്യുന്നു. ഇത് ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക് വഴി കാട്ടുകയും ചെയ്യുന്നതത്രേ.
22. `തത്ത്വമസി – അതു നീയാകുന്നു’, എന്നിങ്ങനെ തത്ത്വത്തേയും വ്യക്തിയേയും കാണുന്ന അവസ്ഥയില്‍ നിന്നും ഘട്ടം ഘട്ടമായി വളര്‍ത്തി `പ്രജ്ഞാനം ബ്രഹ്മ’, `അയമാത്മാ ബ്രഹ്മ’, `അഹം ബ്രഹ്മാസ്‌മി’ എന്നുവരെയുള്ള അനന്തത വരെ വളരുവാന്‍ വ്യക്തിക്ക് ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും, വിധി നിഷേധങ്ങളും ക്രമമായി വിവരിച്ചിട്ടുണ്ട്. ഈ സങ്കല്‌പമോ സ്വാതന്ത്ര്യമോ മറ്റു മതങ്ങളിലില്ല.
23. വ്യക്തിജീവിതം, കുടുംബജീവിതം, സമൂഹജീവിതം തുടങ്ങിയ മനുഷ്യജീവിതത്തിനു ഉദാത്തമായ ഉദാഹരണം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്. മേല്‌പറഞ്ഞ ജീവിതത്തെ ഓരോന്നിനേയും പ്രത്യേകമായും പരസ്‌പരബന്ധത്തോടെയും കൂട്ടിയിണക്കിക്കൊണ്ടുള്ള മാതൃകയും മറ്റൊരിടത്തുമില്ല.
24. ഒരു സാധാരണ കുടുംബത്തിനും അതിനുപരി ഒരു രാജകുടുംബത്തിനും ഒന്നുപോലെ മാതൃക കാട്ടുന്ന ഉദാഹരണവും ഇതുപോലെ മറ്റൊന്നില്ല.
25. ധർമ്മാധർമ്മങ്ങൾ നിരൂപിക്കേണ്ടിടത്ത് ആത്മധര്‍മ്മവും ത്യാഗവും നഷ്‌ടപ്പെടാതെ ഇത്രശക്തമായി പ്രതികരിച്ച ധര്‍മ്മസമരസന്ദേശം മറ്റൊരു മതവീക്ഷണത്തിലും സ്ഥാനം പിടിച്ചിട്ടില്ല.
26. ശത്രുമിത്രഭേദം കൂടാതെ ധര്‍മത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഉത്തമോദാഹരണവും സമദര്‍ശിത്വം വിളംബരം ചെയ്യുന്ന മാതൃകയും മറ്റൊരു മതത്തിലും കാണുവാനില്ല.
27. സമൂഹത്തിലെ അസമത്വങ്ങളെയും, ദൗര്‍ബല്യങ്ങളെയും സ്വജനതാത്‌പര്യവും സ്വാര്‍ഥതയും കൂടാതെ നോക്കിക്കാണുന്ന ദര്‍ശനവും ഇതുപോലെ മറ്റെങ്ങുമില്ല.
28. മറ്റു മതങ്ങള്‍ ജീവിതത്തിന്റെ വിവിധ വീക്ഷണത്തിലും സമീപനത്തിലും വളരെ ചുരുങ്ങിയ ചില പശ്ചാത്തങ്ങള്‍ മാത്രമേ ആദര്‍ശത്തിനുവേണ്ടിയുള്ള ചര്‍ച്ചാ മാധ്യമമാക്കിയിട്ടുള്ളു. എന്നാല്‍ ഹിന്ദുമതം പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ദൗര്‍ബല്യങ്ങളേയും പശ്ചാത്തലമാക്കി ജീവിത ചര്‍ച്ചനടത്തിയിട്ടുണ്ട്. അവിടെയെല്ലാം ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്.
29. പ്രായോഗികമായ പ്രതികരണശേഷി പ്രദാനം ചെയ്യുവാനും മാര്‍ഗനിര്‍ദേശം നല്‌കുവാനും ആദര്‍ശശുദ്ധമായ ജീവിതോദാഹരണം ഇതേപോലെ മറ്റെങ്ങുമില്ല.
30. പക്ഷഭേദമില്ലാത്ത ധാര്‍മികബോധം, സ്വാര്‍ഥതയില്ലാത്ത സമീപനം, നിര്‍മ്മത്സരമായ സമരതന്ത്രം, സാമ്രാജ്യമോഹമില്ലാത്ത രാജ്യതന്ത്രജ്ഞത. ഇതിനെല്ലാം പോരുന്ന ഉദാഹരണവും മറ്റൊരിടത്തുമില്ല. അണുജീവി മുതല്‍ ആഗോളതലം വരെ കൂട്ടിയിണക്കുകയും ഏകത്വം ദര്‍ശിക്കുകയും ചെയ്യുന്ന വീക്ഷണവും ഹിന്ദുമതത്തിലല്ലാതെ മറ്റൊരിടത്തും കാണുവാനില്ല. ഇത് വസ്‌തുനിഷ്‌ഠവും നിഷ്‌പക്ഷവുമായ വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാര്‍ഗ്ഗമല്ല.