തൊട്ടിലുകെട്ടല്‍ :- കുട്ടിജനിച്ച് 56 ദിവസം കഴിഞ്ഞ് കുട്ടിയെ തൊട്ടില്‍ കെട്ടി അതില്‍ കിടത്തുന്ന ഒരു പതിവുണ്ട്. വീടിന്റെ തെക്ക് കിഴക്കേ മൂലയില്‍ തൊട്ടില്‍ കെട്ടാന്‍ യോഗ്യമല്ല. തെക്ക് പടിഞ്ഞാറ് ഭാഗത്ത് തൊട്ടിലുകെട്ടുന്നത് ഉത്തമമാണ്. തൊട്ടിലില്‍ കിടത്തുമ്പോള്‍ കുട്ടിയുടെ തല കിഴക്കോട്ടോ, തെക്കോട്ടോ ആവുന്നതാണ് നല്ലത്. തെക്കുനിന്നും പടിഞ്ഞാറ് നിന്നും തൊട്ടില്‍ ആട്ടരുത്. കറുത്തനിറമുള്ള വസ്ത്രങ്ങള്‍ കൊണ്ട് ഒരിക്കലും തൊട്ടില്‍ കെട്ടരുത്. തൊട്ടിലില്‍ മറ്റുതുണികള്‍ വലിച്ചുവാരി ഇടുന്നത് ശുഭമല്ല. വെളുത്ത പക്ഷത്തിലെ വ്യാഴാഴ്ച ദിവസം കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നതാണ് ഉത്തമം.
വാതില്‍പ്പുറപ്പാട് :- കുട്ടി ജനിച്ച് മൂന്നാം മാസത്തില്‍ പൌര്‍ണമി പക്ഷത്തിലെ ആദ്യ ഞായറാഴ്ച കുട്ടിയെ വീടിന് പുറത്ത് കൊണ്ടുവന്ന് സൂര്യനെ കാണിക്കണം. ഈ പതിവാണ് വാതില്‍പ്പുറപ്പാട് എന്നറിയപ്പെടുന്നത്. നാലാം മാസത്തില്‍ പൌര്‍ണമി ദിവസം കുട്ടിയെ പൂര്‍ണ്ണചന്ദ്രനെ കാണിക്കുന്നതും ഉത്തമമാണ്.

മുടിമുറിക്കല്‍ :- ജനിച്ചപ്പോള്‍ തന്നെയുള്ള മുടി കുട്ടിയ്ക്ക് മൂന്ന് വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ മുറിക്കണം എന്നതാണ് ആചാരം. പലരും കുട്ടിയെ ആറാം മാസത്തില്‍ തന്നെ മുടിയെടുപ്പിക്കുന്നുണ്ട്. ഇത് കുട്ടിയുടെ തലയ്ക്ക് ഹാനികരമാണ്. കുട്ടിയുടെ ജന്മമാസത്തിലോ, ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലോ മുടിമുറിക്കുന്നത് നല്ലതല്ല.
കാത് കുത്ത് :- പെണ്‍കുട്ടികള്‍ക്ക് കാത് കുത്തുന്നതിനും മുഹൂര്‍ത്തം നോക്കിക്കുന്ന പതിവുണ്ട്. സാധാരണയായി ഒറ്റവയസ്സുകളില്‍ അതായത് ഒന്ന്, മൂന്ന്, അഞ്ച് വയസ്സുകളില്‍ മാത്രമേ കാതുകുത്താറുള്ളൂ. വലതുകാതില്‍ വേണം ആദ്യം കമ്മലിടാന്‍ അതിനുശേഷം മാത്രമേ ഇടതുകാതില്‍ കമ്മല്‍ ധരിക്കാവു.