ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍

ആവണപലക :- പൂജയ്ക്ക് ഇരിക്കാനായി ഉപോയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.

നിലവിളക്ക് :- തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.

കൊടിവിലക്ക് :- ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്.

കരവവിളക്ക് :- ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക് 

ദീപാരാധന തട്ട് :- 3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച്‌ തിരിവെക്കാന്‍ കുഴികളുണ്ടാകും.

ശംഖും ശംഖുകാലും :- ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതും ഇത്തരം ശംഖുകള്‍ പൂജിക്കപ്പെടുകയുമാണ് പതിവ്. മൂന്ന് കാലുകളും നടുക്ക് ശംഖ് വെക്കാന്‍ പാകത്തില്‍ ഒഴിവുള്ളതുമാണ് ശംഖ്കാല്.

മണി (ഘണ്ട) :- പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തില്‍ കെട്ടി തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനി നാദങ്ങളുടെ പ്രതീകമാണത്രെ പൂജാ മണിനാദം.

കിണ്ടി :- പൂജയ്ക്ക് വെള്ളം നിറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുതഥാപനത്തിന്റെ പ്രതീകം.

ധൂപക്കുറ്റി :- അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കുവാന്‍ വേണ്ടി കനല്‍ കോരുവാനുള്ള പാത്രം.

പൂപാലിക :- പൂജക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചു വെക്കുവാന്‍ വേണ്ടിയുള്ള പാത്രം.

ചാണയും, ചന്ദന ഓടവും :- ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്‌.  ഇതില്‍ വെള്ളമൊഴിച്ച് ചന്ദനമുട്ടികൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്. അരച്ച ചന്ദനം ഉപയോഗിക്കുവാന്‍ ഉരുളി പോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.

പവിത്രം :- രണ്ടിഴ ദര്‍ഭപുല്ലുകൊണ്ട് പവിത്രകെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷക്രിയ ചെയ്യുമ്പോള്‍ വലതു കൈയ്യിലെ മോതിരവിരലില്‍ അണിയുന്നു.

കലശകുടം :- സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ജലം, ക്ഷീരം, ഘൃതം മുതലായ ദ്രവ്യങ്ങള്‍ പൂജിക്കാനുപയോഗിക്കുന്നു. കലശകുടം ഭൌതികശരീരത്തിന്റെയും അതിനുപുറമേ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടെയും, നിറക്കുന്ന ജലം ജീവ ചൈതന്യത്തിന്റെയും പ്രതീകത്വം വഹിക്കുന്നു.

ധാരക്കിടാരം :- ധാര ചെയ്യാന്‍ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.

ജലദ്രോണി :- ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് പൂജിച്ച് വെയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നു പറയുന്നു. 

പ്രാണീതൊടം :- ഓടുകൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. 

പൂവട്ടക :- ചെമ്പ്കൊണ്ടോ, വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയില്‍ ഉണ്ടാക്കുന്ന ചെറിയ വട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.

വീശുപാള :- ഹോമാഗ്നി വീശി കത്തിക്കുവാന്‍ ഉപയോഗിക്കുന്നു. കവുങ്ങിന്‍ പാള വലോടുകൂടി വൃത്താകൃതിയില്‍ മുറിച്ചാണ് ഇതുഉണ്ടാക്കുന്നത്.

സ്രുവം :- ഹോമിക്കുവാനുള്ള നെയ്യ്, പൂവട്ടകയില്‍ നിന്ന് കോരി എടുക്കുവാനുള്ള ഉപകരണം.

ജുഹു :- ഹോമിക്കുമ്പോള്‍ ദ്രവ്യം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം തവി/കയില്‍. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.