സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ് വാസ്തുശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. വാസ്തുശാസ്ത്രം തന്നെയാണ് തച്ചുശാസ്ത്രം. ഈ ശാസ്ത്രത്തെ വിശ്വകര്‍മ്മാവിന് ഉപദേശിച്ചുകൊടുത്തു.
പരമശിവന്റെ തൃക്കണ്ണില്‍ നിന്നാണ് വിശ്വകര്‍മ്മാവിന്റെ ജനനം. പൂണൂല്‍, ഗ്രന്ഥം, കുട, ദണ്ഡു, അഷ്ടഗന്ധം, കലശം, മുഴക്കോല്‍, ചിത്രപുല്ല് ഇവയോടുകൂടി ഉത്ഭവിച്ച വിശ്വകര്‍മ്മാവിനും മറ്റ് ദേവന്മാര്‍ക്കും വേണ്ടി ബ്രഹ്മാവ് ഉപദേശിച്ച ശാസ്ത്രത്തില്‍ നിന്ന് ഭോജരാജാവ് രചിച്ച മഹത്തായ ഗ്രന്ഥമാണ് സമരാങ്കണസൂത്രധാര. ക്ഷേത്രനിര്‍മ്മാണം, ഗൃഹനിര്‍മ്മാണം തുടങ്ങി വിമാന നിര്‍മ്മാണത്തെകുറിച്ചുള്ള വിവരങ്ങള്‍ വരെ ആ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.