രണ്ട് ബ്രാഹ്മണരെ ഒന്നിച്ചുകാണുക, വേശ്യാസ്ത്രീ, തേന്‍, കരിമ്പ്, കുതിരപൂട്ടിയതേര്, രാജാവ്, പശു, മദ്യം, പച്ചയിറച്ചി, മണ്ണ്, കത്തുന്നതീയ്, ശവം, വെളുത്തപുഷ്പം, അക്ഷതം, ചന്ദനം, നെയ്യ്, കയറിട്ടകാള, മുതലായവ കണ്ടുകൊണ്ട് പുറപ്പെടുന്നത് ശുഭകരമാണ്.
ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്, എള്ള്, ഉപ്പ്, കയറ്, കോടാലി, അരിവാള്‍, വിവസ്ത്ര, തലമുണ്ഡനം ചെയ്തയാള്‍, അംഗഹീനന്‍, വിധവ, പാമ്പ്, ഇരുമ്പ്, പൂച്ച, ബലിപുഷ്പം, മുതലായവ കണ്ടുകൊണ്ട് യാത്രപുറപ്പെടുന്നത് അശുഭകരമാണ്. കൂടാതെ പിന്നില്‍നിന്ന് വിളിക്കുന്നതും, നില്‍ക്കാന്‍ പറയുന്നതും, ഞാനും വരുന്നുണ്ട് എന്ന് പറയുന്നതും, നിലവിളി, വഴക്ക്, എവിടെപ്പോകുന്നു എന്നാ ചോദ്യവും യാത്ര തുടങ്ങുമ്പോള്‍ അനുഭവപ്പെട്ടാല്‍ എത്ര ഗൌരവമേറിയ കാര്യത്തിനായ് പുറപ്പെടുന്നതാണെങ്കില്‍കൂടിയും ആ യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. അല്ലായെങ്കില്‍ അനര്‍ത്ഥമായിരിക്കും ഫലം.
യാത്ര തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
സൂര്യോദയം യാത്രയ്ക്ക് ഉത്തമം. മദ്ധ്യാഹ്നത്തില്‍ നടപ്പ് ഒഴിവാക്കുക. ത്രിസന്ധ്യയ്ക്ക് യാത്രയും തിരിച്ചുവരവും ഒഴിവാക്കുക. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇറങ്ങിപ്പോകരുത്. ദൂരസ്ഥലത്തേയ്ക്കോ, പരിചയം ഇല്ലാത്തിടത്തേയ്ക്കോ ഒറ്റയ്ക്ക് യാത്രപോകരുത്. സ്ത്രീകള്‍ തനിയെ യാത്രചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക.