തച്ചുശാസ്ത്രത്തില്‍ ജ്യോതിഷത്തിന് ഏറെ സ്വാധീനമുണ്ട്. സ്ഥാനം (രാശി), നേരം (മുഹൂര്‍ത്തം) ഈ രണ്ട് ഘടകങ്ങളാണ് പ്രധാനമായും തച്ചുശാസ്ത്രത്തില്‍ ജ്യോതിശാസ്ത്രത്തിന്റെ സ്വാധീനത്തെ പ്രകടമാക്കുന്നത്. മനുഷ്യരാശിയുടെ ജീവിതസുഖത്തിന് ഉതകത്തക്കതരത്തിലുള്ള വസതികളെ നിര്‍മ്മിക്കുന്നതിലേക്ക് ജ്യോതിഷവും വാസ്തുശാസ്ത്രവും മൈത്രി എന്ന നിലയില്‍ തോളോടു തോളുരുമ്മി നിലകൊള്ളുന്നു എന്നതാണ് വസ്തുത. ജ്യോതിശാസ്ത്രത്തില്‍ നിന്ന് ശില്പി ശാസ്ത്രോപയുക്തമായ പല ഭാഗങ്ങളെയും തെരഞ്ഞെടുത്ത് കോര്‍ത്തിണക്കേണ്ടതുണ്ട്. ചുരുക്കിപറഞ്ഞാല്‍, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും ; രണ്ടും രണ്ടായി കാണണ്ട. ഒന്നുതന്നെയാണ്.
തച്ചുശാസ്ത്രപ്രകാരം 'വാസ്തു' എന്നതാണ് ഭൂമിയുടെ പേര്.