അസ്ഥിസഞ്ചയനം കരുത്തപക്ഷത്തില്‍ ഒന്ന്, മൂന്ന്, അഞ്ച് എങ്ങനെ വരുന്ന ഓജതിഥികളില്‍ ചെയ്യണം. ഓജ തിഥികളില്‍ തന്നെ പ്രഥമയും തൃതീയയും വര്‍ജിക്കേണ്ടതാണ്. രണ്ടുരാശികൂറുകളായി വരുന്ന കാര്‍ത്തിക, മകീര്യം, പുണര്‍തം മുതലായ പൂരോരുട്ടാതിയന്ത്യം നക്ഷത്രങ്ങള്‍ സ്വീകാര്യങ്ങളല്ല. വെള്ളി, ചൊവ്വ എന്നീ ദിനങ്ങള്‍ സഞ്ചയനത്തിനു നന്നല്ല. മറ്റ് വാരങ്ങള്‍ ശുഭങ്ങളാണ്.
പിണ്ഡം വെക്കുന്നവരുടെയെല്ലാം ജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണം. അനുജന്മനക്ഷത്രം വര്‍ജ്യമല്ല. മരിച്ച വ്യക്തിയുടെ ജന്മരാശികൂറിന്റെ അഷ്ടമരാശിയും അതില്‍ വരുന്ന നക്ഷത്രങ്ങളും വിഷ്ടിക്കരണവും ഗണ്ഡാന്തവും വര്‍ജിക്കണം. പ്രേതവിഷയകമായ സര്‍വ്വകര്‍മ്മങ്ങള്‍ക്കും ഇടവം രാശി ഒരിക്കലും സ്വീകാര്യമല്ല.
ബ്രാഹ്മണരുടെ സഞ്ചയനത്തിനു നാലാംദിവസമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാംദിവസം കൊള്ളരുത്. അതിനുശേഷം എല്ലാ ദിവസവും വിഹിതമാണ്.