മന്ത്രം കൊണ്ട് നേടാൻ ഉദ്ദേശിക്കുന്ന ഫലത്തിന്റെ സ്വഭാവമനുസരിച്ച് പലേ മന്ത്രങ്ങൾക്കും പലേ സംപുടങ്ങളാണ് (അനുബന്ധങ്ങൾ) ചേർക്കേണ്ടത്.
സംപുടങ്ങൾ താഴെ പറയുന്നവയാണ്.
സ്വാഹാ, നമഃ, വൗഷ്ട്, ഹും, ഫട്, ഹും ഫട്, വഷട്.
വശീകരണം, ആകർഷണം, യജ്ഞം ഇവയുടെ മന്ത്രങ്ങളിൽ " സ്വാഹാ " ചേർക്കുന്നു.
ശാന്തികർമ്മങ്ങളിലും പൂജാദികാര്യങ്ങളിലും " നമഃ " ചേർക്കുന്നു.
സംമോഹനം, ഉദ്ദീപനം, മൃത്യംജയം, പുഷ്ടികാര്യങ്ങൾ ഇവയിൽ " വൗഷ്ട് " ചേർക്കുന്നു.
മാരണം, ഛേദനം പോലെയുള്ള കാര്യങ്ങളിൽ " ഫട് " ചേർക്കുന്നു.
ഗ്രഹദോഷശാന്തി മന്ത്രങ്ങൾ " ഹും ഫട് " ചേർക്കുന്നു.
ലാഭപ്രാപ്തിക്കു വേണ്ടിയും, ഉദ്ദീപനകാര്യങ്ങൾക്കും " വഷട് " പ്രയോഗിക്കുന്നു.