സൂര്യന്റെ കാരകത്വം

താതോ ദേവഃ പ്രതാപോസ്ഥ്യസുനൃപകനക-
പ്രാണതേജശ്ചികിത്സാ-
വൈദ്യാമാത്യായുധാഹർവ്വിജയദൃഗനലാ-
ഹൂതയോ ജ്യോതിഷം ച
താമ്രാദ്ര്യശ്മോദ്യമത്വഗ്രദനഖമഹ-
ദ്ധൈര്യശൌര്യാ ഹ്യടവ്യോ
ഗായത്രീകംബളാജാസ്സുരസദനതപ-
സ്താപസാശ്ശംഭുരർക്കാൽ.

സാരം :-

പിതാവ്, ദേവൻ, പ്രതാപം, അസ്ഥി, പ്രാണൻ, രാജാവ്, സ്വർണ്ണം, പ്രാണശക്തി, തേജസ്സ്, ചികിത്സ, വൈദ്യൻ, മന്ത്രി, ആയുധം, പകൽ, കണ്ണ്‌, അഗ്നി, ഹോമം, ജ്യോതിഷം, ചെമ്പ്, പർവ്വതം, കല്ല്‌, ഉത്സാഹം, തൊലി, പല്ല്, നഖം, മഹത്തായ ധൈര്യം, ശൌര്യം, സർപ്പം, കാട്, ഗായത്രീമന്ത്രം, കംബളം, ആട്, ദേവാലയം, തപസ്സ്, താപസന്മാർ, ശിവൻ എന്നിവയെല്ലാം സൂര്യനെക്കൊണ്ട് പറയണം.