ധ്വജയോഗത്തിൽ ജനിക്കുന്നവൻ

ക്രമസംസ്ഥിതൈർഗ്രഹേന്ദ്രൈർ-
ബ്ബലവാൻ കശ്ചിൽ ഗ്രഹോƒന്യസംസ്ഥശ്ച
ധ്വജയോഗോ വിജ്ഞേയ-
സ്തേഷാമേകോƒഥവാ വിലഗ്നസ്ഥഃ

സാരം :-

സൂര്യൻ മുതൽ ശനി വരെയുള്ള ഏഴ് ഗ്രഹങ്ങളിൽ ആറ് ഗ്രഹങ്ങൾ ബലവാന്മാരായി ക്രമേണ നിൽക്കുകയും ഒരു ഗ്രഹം അന്യത്ര ബലയുക്തനായി നിൽക്കുകയും അല്ലെങ്കിൽ ഇവരിൽ ഒരു ഗ്രഹം തന്നെ ലഗ്നസ്ഥനായി വരികയും ചെയ്ക എന്നാൽ ധ്വജയോഗം ഉണ്ടാകും.

*********************************************************

പ്രഖ്യാതശൌര്യകീർത്തിർ-
ജ്ഞാനീധനവാൻ നരേന്ദ്രദയിതശ്ച
പ്രചലിതചേഷ്ടാബുദ്ധിർ-
ദ്ധ്വജയോഗേ ജായതേ മനുഃ

സാരം :-

ധ്വജയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും ശൂരതയും പ്രസിദ്ധിയും ജ്ഞാനവും ധനവും ഉള്ളവനായും രാജാവിന്റെ ഇഷ്ടനായും ഒരു പ്രവൃത്തിയിലും സ്ഥിരതയില്ലാത്തവനായും മനസ്സ് ഇളകിക്കൊണ്ടിരിക്കുന്നവനായും ഭവിക്കും.