ബൌധേ കാനനദേവതാ ശനിരപി പ്രേതഃ സുഹൃല്‍പ്രേഷിതോ
ദൈവം നീചസമര്‍പ്പിതം ശശിഗൃഹേ സിംഹേ സുരാവാസഗഃ
ശാസ്താ ഖേടപിശാചകശ്ച ഗുരുഭേ ഗന്ധര്‍വ്വഭേദാ മണീ-
സംഘാതാര്‍ത്തവ വിശ്രുതോƒഥ നിജഭേ പ്രേതഃപിശാചാദ്യപി ഇതി.
സാരം :-
ശനി മിഥുനത്തിലോ കന്നിയിലോ നിന്നാല്‍ വനദേവതയേയും ബന്ധുജനങ്ങളാലയയ്ക്കപ്പെട്ട പ്രേതബാധയേയും പറയണം.
ശനി കര്‍ക്കടകത്തില്‍ നിന്നാല്‍ നീചബാധകളെ പറയണം.
ശനി ചിങ്ങം രാശിയില്‍ നിന്നാല്‍ ക്ഷേത്രവാസിയായ ശാസ്താവിനെയും നായാട്ടുദേവനേയും പറയണം.
ശനി ധനുരാശിയിലോ മീനം രാശിയിലോ നിന്നാല്‍ ആയിരവല്ലി എന്നും പുഷ്പശോഭി എന്നും പ്രസിദ്ധരായ ഗന്ധര്‍വ്വന്മാരെ പറയണം.
ശനി മകരം രാശിയിലോ കുംഭം രാശിയിലോ നിന്നാല്‍ പ്രേതങ്ങള്‍, പിശാച്, മുതലായ ദുര്‍ദേവതകള്‍ എന്നിവരെ പറയണം.