മന്ദേƒബ്ജഗതേ വിലഗ്നഗേ
ബുധസൂര്യേന്ദുനിരീക്ഷിതേ ക്രമാത്
ക്രീഡാഭവനേ സൂരാലയേ
പ്രസവം സോഷരഭൂമിഷൂദ്ദിശേത്.
സാരം :-
പ്രസവകാലോദയലഗ്നം ജലരാശിയാവുക, ആ ലഗ്നത്തില്‍ ശനി നില്‍ക്കുകയും ചെയ്ക. ഈ ശനിയെ ബുധന്‍ മാത്രം നോക്കുമ്പോഴാണ് പ്രസവമെങ്കില്‍ ക്രീഡാഗൃഹത്തിലും, ആദിത്യന്‍ മാത്രം നോക്കുമ്പോഴാണെങ്കില്‍ അമ്പലത്തിലും, ചന്ദ്രന്‍ മാത്രം നോക്കുമ്പോഴാണെങ്കില്‍ ഓര്‍പ്പുളിയുള്ള പ്രദേശത്തുമായിരുന്നു പ്രസവിച്ചതെന്ന് പറയണം. ശനിയെ നോക്കുന്നവരായ ബുധാദികള്‍ ഉച്ചാദിസ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണെങ്കില്‍ ക്രീഡാഭവനാദി സ്ഥാനങ്ങളില്‍ തന്നെ ഉയര്‍ന്ന സ്ഥലത്തും, നീചാദിസ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണെങ്കില്‍ താണപ്രദേശത്തുമായിരുന്നു പ്രസവിച്ചത് എന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയാവുന്നതാണ്.