സൗമ്യര്‍ക്ഷാംശകയോസ്സ്ഥിതോയദിഭവേദ്ബാധാധിപഃ സ്വാലയേ
സംസ്ഥാപ്യാന്വഹമര്‍ച്ചിതോത്തമജനൈര്‍ബാധാകരീദേവതാ
ജീവര്‍ക്ഷാംശകയോഃ സുരലയഗതാഃ മാന്ദ്യേ തു നീചാര്‍ച്ചിതാ
ഭീമോദ്യാനനിവാസിനീ സ യദി ചേല്‍ സ്വാംശേƒഥവാസ്വാലയേ.
സാരം :-
ബാധകാധിപന്‍ ബുധക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ശ്രേഷ്ഠന്മാര്‍ തങ്ങളുടെ വീട്ടില്‍വച്ച് നിത്യവും പൂജിച്ചുവരുന്ന ദേവതയാണ് ഇവിടെ ബാധയായി തീര്‍ന്നിട്ടുള്ളതെന്നു പറയണം.
ബാധകാധിപന്‍ വ്യാഴക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവന്മാര്‍ തന്നെയാണ് ബാധയായി തീര്‍ന്നിരിക്കുന്നത് എന്ന് പറയണം.
ബാധകാധിപന്‍ ശനിക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ നീചന്മാര്‍ പൂജിച്ചുവരുന്ന ദേവതയാണ് ബാധയെന്ന് പറയണം.
ബാധകാധിപന്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ അതിഭയങ്കരമായ വനത്തില്‍ നിവസിക്കുന്ന വനദേവതയാണ് ബാധയായി തീര്‍ന്നിരിക്കുന്നത് എന്ന് പറയണം.