ഭൗമോ ഭൈരവയക്ഷ ഏതദബലാ ശൌക്രേƒഥബൌധേ സ്ഥിതോ
ഗന്ധര്‍വ്വോരതികാമ ഇത്യയമഥോ യക്ഷീ ച രുഷ്ടോ ഹരിഃ
കര്‍ക്കിസ്ഥഃ പരദേവതാ ഭഗവതീ വാ കൃഷ്ണചാമുണ്ഡ്യസൃക്
സിംഹസ്ഥോ വനദേവതാശ്ച ശിവഭൂതൗഘാശ്ച രുഷ്ടശ്ശിവഃ
സാരം :-
ചൊവ്വ ഇടവം രാശിയില്‍ നിന്നാല്‍ ഭൈരവിയേയും യക്ഷിയേയും തുലാം രാശിയില്‍ നിന്നാല്‍ ഭൈരവനേയും യക്ഷനേയും പറയണം.
ചൊവ്വ മിഥുനത്തിലോ കന്നിയിലോ നിന്നാല്‍ നരസിംഹം മുതലായ വിഷ്ണുവംശങ്ങളായ മൂര്‍ത്തികളെ പറയണം. പക്ഷേ മിഥുനം രാശിയില്‍ നിന്നാല്‍ രതികാമനെന്ന ഗന്ധര്‍വ്വനേയും കന്നി രാശിയില്‍ നിന്നാല്‍ രതികാമിനിയെന്ന യക്ഷിയേയും പറയണം.
ചൊവ്വ കര്‍ക്കിടകം രാശിയില്‍ നിന്നാല്‍ തങ്ങളുടെ ധര്‍മ്മ ദൈവരൂപിണിയായ ഭഗവതിയേയും കൃഷ്ണ ചാമുണ്ഡിയേയും വിചാരിക്കണം.
ചൊവ്വ ചിങ്ങം രാശിയില്‍ നിന്നാല്‍ സംഹാരരുദ്രന്‍ മുതലായ ശൈവമൂര്‍ത്തികളേയും വനദേവതകളേയും ശിവഭൂതങ്ങളേയും പറയണം.