പുരുഷനായ രോഗി ജീവിക്കുമോ എന്ന രോഗ പ്രശ്നത്തില്‍ ദൈവജ്ഞന്‍റെ ശ്വാസഗതി വലത് മൂക്കില്‍ കൂടി ആയിരിക്കുകയും പൃഛകന്‍ ദൈവജ്ഞന്‍റെ വലതുഭാഗത്ത് നിന്ന് കൊണ്ട് പ്രശ്നം ചോദിക്കുകയും ചെയ്‌താല്‍ രോഗിക്ക് രോഗം വേഗം ഭേദമാകുകയും രോഗി ജീവിക്കുകയും ചെയ്യും.
രോഗി സ്ത്രീയായിരിക്കുകയും രോഗ പ്രശ്നസമയത്ത് ദൈവജ്ഞന്‍റെ ഇടത് മൂക്കില്‍ കൂടി ശ്വാസം പോകുകയും പൃഛകന്‍ ദൈവജ്ഞന്‍റെ ഇടത് ഭാഗത്ത് നിന്നുകൊണ്ട് ചോദ്യം ചോദിക്കുകയും ചെയ്‌താല്‍ രോഗിണിക്ക് രോഗം ഭേദമാകുകയും രോഗിണി ജീവിക്കുകയും ചെയ്യും.
രോഗപ്രശ്ന സമയത്ത് ശ്വാസം ദൈവജ്ഞന്‍റെ ഇടതു മൂക്കില്‍ കൂടി പോകുക, പൃഛകന്‍ ദൈവജ്ഞന്‍റെ വലതു ഭാഗത്ത് നില്‍ക്കുക. അഥവാ ശ്വാസം ദൈവജ്ഞന്‍റെ വലതുമൂക്കില്‍ കൂടി പോകുക, പ്രശ്നകര്‍ത്താവ് ഇടതുഭാഗത്തില്‍ നില്‍ക്കുക ഇങ്ങനെ വന്നാല്‍ രോഗം മാറുന്നത് ബുദ്ധിമുട്ടായിരിക്കും.
രോഗി പുരുഷനായാലും സ്ത്രീയായാലും പൃഛകസ്ഥിതിയും ദൈവജ്ഞ ശ്വാസഗതിയും ഒരേ ദിക്കിലായിരുന്നാല്‍ രോഗി ജീവിക്കും.