ബാധേശേ ജലരാശിസ്ഥേ സിന്ധുനദ്യാദികൂലഗം
ജലേ ക്ഷിപ്തം നിഖാതം വാ വാച്യമൂര്‍ദ്ധ്വാനനാദിഭിഃ
സാരം :-
ബാധകാധിപന്‍ ജലരാശിയിലാണെങ്കില്‍ ക്ഷുദ്രം വച്ചിരിക്കുന്നത് കടല്‍ക്കരയിലോ നദീത്തീരത്തിലോ മറ്റോ ആണെന്ന് പറയണം. അവിടെയും ബാധകാധിപന്‍ നില്‍ക്കുന്ന ജലരാശി ഊര്‍ദ്ധ്വമുഖമാണെങ്കില്‍ വെള്ളത്തിന്‍റെ മുകളിലാണ് ക്ഷുദ്രസാധനമിട്ടിരിക്കുന്നതെന്നും അധോമുഖമാണെങ്കില്‍ വെള്ളത്തിനടിയിലുള്ള ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നും തിര്യങ്മുഖരാശിയിലാണെങ്കില്‍ വെള്ളത്തിനടിയില്‍ ഇട്ടിരിക്കുന്നു എന്നും പറയണം.