പാപദ്വയമധ്യസംസ്ഥിതൗ
ലഗ്നേന്ദൂ ന ച സൗമ്യവീക്ഷിതൗ
യുഗപത് പൃഥഗേവ വാ വദേ-
ന്നാരീ ഗര്‍ഭയുതാ വിവദ്യതേ
സാരം :-
ആധാന ലഗ്നത്തിനും ചന്ദ്രനും പാപമദ്ധ്യസ്ഥിതിയുണ്ടാവുകയും ശുഭദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്‌താല്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിയ്ക്കുന്നതാണ്. ഇവിടെ പാപമദ്ധ്യസ്ഥിതിയും ശുഭദൃഷ്ടിയില്ലായ്കയും ചന്ദ്രന് മാത്രമാണെങ്കില്‍ മരിയ്ക്കുന്നത് ഗര്‍ഭിണി മാത്രമാവും. പാപമദ്ധ്യസ്ഥിതി മുതലായത് ഒക്കയും ലഗ്നത്തിനും മാത്രമായാല്‍ മരിയ്ക്കുന്നത് ഗര്‍ഭസ്ഥശിശുമാത്രവുമാകുന്നു. ദിവാര്‍ക്കശുക്രൗ എന്ന ശ്ലോകംകൊണ്ട് പറഞ്ഞ പിത്രാദികാരകന്മാര്‍ക്കാണ് പാപമദ്ധ്യസ്ഥിതിയും ശുഭദൃഷ്ടിഹീനത്വവുമുള്ളതെങ്കില്‍ അതാത് ആളുകള്‍ക്കും മരണാദിവിപത്തുക്കളുണ്ടാകുമെന്നും പറയണം.