ഭൌമക്ഷേത്രഭൃഗുസ്തു ജീവവല്‍ദജേ യക്ഷസ്തഥാ രാക്ഷസഃ
സ്വര്‍ക്ഷേ കര്‍ക്കടകേ ച യക്ഷസഹിതാഃ യക്ഷീബുധര്‍ക്ഷേ പുനഃ
വിദ്യാഭ്യാസഭവാഭിചാര ഇനഭേ യക്ഷീ സുരക്ഷേത്രഗാ
ചാപേ ബ്രാഹ്മണശാപ ഏവ, ഝഷഭേ ദുര്‍ഗ്ഗാ ഭവേദ്ഭാര്‍ഗ്ഗവഃ
സാരം :-
ശുക്രന്‍ മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ഈ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വ്യാഴത്തെക്കൊണ്ട് പറഞ്ഞിട്ടുള്ള ദേവതകളെയെല്ലാം പറയാം. വിശേഷിച്ചു മേടം രാശിയില്‍ നിന്നാല്‍ യക്ഷനേയും രാക്ഷസനേയും കൂടി പറഞ്ഞുകൊള്ളണം.
ഇടവം തുലാം എന്നീ രാശികളില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് യക്ഷനേയും യക്ഷിയേയും പറയണം.
മിഥുനം കന്നി എന്നീ രാശികളില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് വിദ്യാഭ്യാസ സംബന്ധമായ സംഗതിവശാല്‍ ചെയ്തിട്ടുള്ള ആഭിചാരദേവതകളെ പറയണം.
ചിങ്ങത്തില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് ദേവാലയത്തില്‍ വസിക്കുന്ന യക്ഷിയുടെ ബാധയെ പറയണം.
ശുക്രന്‍ ധനുവില്‍ നില്‍ക്കുന്നുവെങ്കില്‍ ബ്രാഹ്മണശാപത്തെയും മീനത്തില്‍ നില്‍ക്കുകയാണെങ്കില്‍ ദുര്‍ഗ്ഗാഭഗവതിയേയും പറയണം.