മാന്ദിരാശ്യംശയോര്‍യോ ദിക് ദിശം താമത്രനിര്‍ദ്ദിശേല്‍
ഏവം ഹി സമ്പ്രദായോത്ര കശ്ചിദന്യോഥ കഥ്യതേ
സാരം :-
ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ ദിക്കിലോ അല്ലെങ്കില്‍ ഗുളികന്‍റെ അംശകരാശിക്ക് പറഞ്ഞിട്ടുള്ള ദിക്കിലോ ആണ് ക്ഷുദ്രം സ്ഥാപിച്ചിട്ടുള്ളതെന്നു പറയണം. ക്ഷുദ്രസ്ഥിതിയേയും മറ്റും കുറിച്ച് ഇങ്ങനെ ഒരു സമ്പ്രദായം പറഞ്ഞു ഇനിയും ക്ഷുദ്രത്തെ സംബന്ധിച്ച് തന്നെ വേറൊരു വിധത്തില്‍കൂടി പറയുന്നു.
സാരം :-
ബാധകാധിപന്‍ ഊര്‍ദ്ധ്വമുഖരാശിയില്‍ നിന്നാല്‍ ക്ഷുദ്രം വച്ചിരിക്കുന്നത് വൃക്ഷത്തിന്‍റെ മുകളിലാണെന്ന് പറയണം. അധോമുഖരാശിയില്‍ നില്‍ക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴിച്ചുവച്ചിരിക്കുന്നുവെന്ന് പറയണം. തിര്യങ്മുഖരാശിയില്‍ നില്‍ക്കയാണെങ്കില്‍ കല്ലിന്‍റെ ഇടയിലോ മരങ്ങളുടെ പൊത്തുകളിലോ ആണ് ക്ഷുദ്രം വച്ചിരിക്കുന്നത് എന്നും പറയണം. ബാധേശനെക്കൊണ്ട് വൃക്ഷത്തിന്‍റെയും ബാധകാധിപന്‍ നില്‍ക്കുന്ന രാശിയെക്കൊണ്ട് വൃക്ഷം നില്‍ക്കുന്ന പ്രദേശത്തിന്‍റെയും നന്മതിന്മകള്‍ ഊഹിച്ചറിയേണ്ടതാണ്. അതിനെ ഊഹിപ്പാനുള്ള മാര്‍ഗ്ഗം "ശുഭോശുഭര്‍ക്ഷേരുചിരംകുഭൂതലേ" എന്നാദിയായ ശ്ലോകമനുസരിച്ച് ചിന്തിക്കേണ്ടതാണ്. ശുഭനായ ബാധകാധിപന്‍ പാപക്ഷേത്രത്തില്‍ നില്‍ക്കുന്നുവെങ്കില്‍ ശുഭരൂപമായ വൃക്ഷം നികൃഷ്ടപ്രദേശത്ത് നില്‍ക്കുന്നു എന്നും പാപനായ ബാധകാധിപന്‍ ശുഭക്ഷേത്രത്തില്‍ നില്‍ക്കുന്നു എങ്കില്‍ വൃക്ഷം നിന്ദ്യമാണെന്നും ഉത്തമസ്ഥലത്താണ് നില്‍ക്കുന്നതെന്നും ബാധകാധിപന്‍ ശുഭന്‍ തന്നെ ശുഭക്ഷേത്രത്തില്‍ നില്‍ക്കുകയാണെങ്കില്‍ നല്ല വൃക്ഷമാണെന്നും നല്ല പ്രദേശത്ത് തന്നെ നില്‍ക്കുകയാണെന്നും ബാധകാധിപന്‍ പാപനായി പാപരാശിയില്‍ നില്‍ക്കുകയാണെങ്കില്‍ വൃക്ഷവും വൃക്ഷം നില്‍ക്കുന്ന പ്രദേശവും നിന്ദ്യമാണെന്നും ഊഹിച്ചുകൊള്ളണം.
ബാധകാധിപന്‍ അംശകിച്ചിരിക്കുന്നത് സ്വനവാംശകം മുതല്‍ എത്രാമത്തെ അംശകത്തിലാണോ അത്രയും വൃക്ഷങ്ങള്‍ അവിടേയും ഉണ്ടെന്നു പറയണം. ആ വൃക്ഷങ്ങള്‍ ആ അംശകാധിപന്മാര്‍ക്ക് പറഞ്ഞിട്ടുള്ളവയാണെന്നും ഗ്രാഹ്യമാകുന്നു. ചൊവ്വ ബാധകാധിപത്യം വഹിച്ച് കര്‍ക്കിടകത്തില്‍ അംശകിച്ചിരിക്കുന്നു എന്ന് വിചാരിക്കുക. അപ്പോള്‍ സ്വനവാംശകമായ മേടം മുതല്‍ കര്‍ക്കിടകം വരെ നാലാമത്തെ അംശകത്തിലാണല്ലോ നില്‍ക്കുന്നത്. അതുകൊണ്ട് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നാല് വൃക്ഷങ്ങളുണ്ടെന്നു പറയണം. ഈ അംശകാധിപന്മാര്‍ ചൊവ്വ, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ ഇവരാണല്ലോ. ഇവരില്‍ ചൊവ്വയെക്കൊണ്ട് മുള്ളുള്ള വൃക്ഷങ്ങളേയും ശുക്രനെക്കൊണ്ട് പുഷ്പവൃക്ഷങ്ങളേയും ബുധനെക്കൊണ്ട് ഫലമുണ്ടാക്കാത്ത വൃക്ഷങ്ങളേയും ചന്ദ്രനെക്കൊണ്ട് പാലോ എണ്ണയോ ഉള്ള വൃക്ഷങ്ങളേയും വിചാരിച്ചു കൊള്ളണം. ഇക്കൂട്ടത്തില്‍ ബാധകാധിപനെക്കൊണ്ട് ഏതൊരു വൃക്ഷത്തെയാണോ ചിന്തിക്കപ്പെട്ടത്, ആ വൃക്ഷത്തിന്‍റെ സമീപത്തുതന്നെ ഭൂമിയിലോ അഥവാ ആ വൃക്ഷത്തിന്‍റെ മദ്ധ്യത്തിലുള്ള കവരങ്ങളിലോ പൊത്തുകളിലോ ആണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം.
**************************************************
ഊര്‍ദ്ധ്വാസ്യേ ബാധകാധീശേ നിഹിതം ഭൂരുഹോപരി
നിഖാതം കാവധോവക്ത്രേ തിര്യഗ്വദനഗസ്സ ചേല്‍
പാഷാണദ്രുമമദ്ധ്യാദിന്യസ്തം ചൂര്‍ണ്ണാദികം വദേല്‍
ബാധേശതല്‍സ്ഥരാശിഭ്യാം ദ്രുമതല്‍സ്ഥപ്രദേശയോഃ
ശുഭാശുഭര്‍ക്ഷ ഇത്യേതോ നേഹ്യാ ചോത്തമനീചതഃ
ബാധകാധിപതിസ്വാംശാന്നവാംശേ യാവതി സ്ഥിതഃ
തല്‍സംഖ്യാഃ സ്യുര്‍ദ്രുമാസ്തത്ര മദ്ധ്യഗാംശകപോദിതാഃ