ഭൗമേന ഭൈരവോ ഘണ്ടാകര്‍ണ്ണ ഇത്യാദയഃ സ്മൃതാഃ
വാച്യാരക്തേശ്വരീ രക്തചാമുണ്ഡ്യതിഭയങ്കരീ
കാളീ ചേത്യാദയസ്ത്വോജയുഗ്മരാശ്യംശഭേദതഃ
ഓജയുഗ്മത്വഭേദേ തു ഭാംശയോര്‍ദ്വിവിധാ അപി.
സാരം :-
ചൊവ്വ ബാധകാധിപനായി ഓജരാശിയില്‍ ഓജരാശ്യംശകത്തില്‍ നിന്നാല്‍ ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍ മുതാലായ ദേവതകളെ പറയണം.
ചൊവ്വ ബാധകാധിപനായി യുഗ്മരാശിയില്‍ നില്‍ക്കുകയും അംശകിക്കുകയും ചെയ്‌താല്‍ ഭയങ്കരരൂപിണികളായ രക്തേശ്വരി, രക്തചാമുണ്ഡി, ഭദ്രകാളി മുതലായ ദേവതകളുടെ ബാധയെ പറയണം.
ചൊവ്വ ഓജരാശിയില്‍ നില്‍ക്കുകയും യുഗ്മരാശിയില്‍ അംശകിക്കുകയും ചെയ്‌താല്‍ ഭൈരവന്‍ മുതലായവര്‍, രക്തേശ്വരി മുതലായവര്‍ ഈ രണ്ടുകൂട്ടരേയും പറഞ്ഞുകൊള്ളണം.